
മരട് ∙ കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ ന്യൂക്ലിയസ് മാളിനു സമീപം റോഡിനു കുറുകെ വീണ്ടും തോടു പോലെയായി. പ്രതിഷേധ സൂചകമായി കുഴി കോൺക്രീറ്റ് ഇട്ടു മൂടുമെന്ന് കോൺഗ്രസ് പ്രവർത്തകർ പ്രഖ്യാപിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുൻപാണ് അധികൃതർ ജിഎസ്പി മിശ്രിതം ഇട്ടു മൂടിയത്.
ആദ്യ മഴയിൽ തന്നെ കുഴി രൂപപ്പെട്ടു. മഴ കനത്തതോടെ റോഡ് പഴയതിലും മോശമായി.
ഗതാഗതക്കുരുക്ക് രൂക്ഷം.
കട്ട വിരിക്കാനായി കുത്തിപ്പൊളിച്ചതാണ്.
വിരിച്ചു വന്നപ്പോൾ ഉയര വ്യത്യാസം ആയതോടെ പണി നിലച്ചു. ഒരു മീറ്റർ ഭാഗം യോഗിപ്പിക്കാനായില്ല.
2 മാസത്തിലേറെയായി ഇതാണു സ്ഥിതി. ടൈലുകൾ ഇളകി.
ഒരടിയിലേറെ ആഴമുള്ള കുഴി റോഡിനു കുറുകെ തോട് പോലെയായി. വാഹനങ്ങൾ മൂക്കു കുത്തിയാണ് പോകുന്നത്.
പ്രതിഷേധത്തിൽ നിന്നു പിന്നോട്ടില്ലെന്നും നേരത്തേ പ്രഖ്യാപിച്ച കുഴിയടയ്ക്കൽ സമരം യാത്രികർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം പൊലീസ് സഹായത്തോടെ സംഘടിപ്പിക്കുമെന്നും കോൺഗ്രസ് മരട് മണ്ഡലം പ്രസിഡന്റ് ജിൻസൺ പീറ്റർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]