
നെട്ടൂർ ∙ രക്താർബുദം ബാധിച്ച നെട്ടൂർ നോർത്ത് ചേലാടത്ത് ഷാജന്റെ (ഇടുക്കി) മരണത്തോടെ അനാഥമായ ഭാര്യ ലിഞ്ജു ഷാജനും ഏഴാം ക്ലാസിൽ പഠിക്കുന്ന മകൾക്കും നാടിന്റെ കരുതൽ. ലിഞ്ജുവിന് നെട്ടൂർ നോർത്തിൽ ഭാഗം കിട്ടിയ ഒന്നര സെന്റിൽ നാട്ടുകാർ വീട് പണിതു കൊടുത്തു. കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെഇഡബ്ലിയുഎസ്എ) മരട് യൂണിറ്റ് സൗജന്യമായി വയറിങ് ജോലികൾ ചെയ്തു.
വിവരമറിഞ്ഞ കെഎസ്ഇബി മരട് സെക്ഷനിലെ ഉദ്യോഗസ്ഥർ കണക്ഷനുള്ള തുക അടച്ച് വൈദ്യുതി നൽകി. മരട് സെക്ഷനിലെ അസി.
എക്സിക്യൂട്ടീവ് എൻജിനീയർ പി.എ.ഷെമീർ, സബ് എൻജിനീയർ ശാന്തിനി, ഓവർസീയർമാരായ സുനിൽ, അമർചന്ദ്, ജെസി ജേക്കബ്, സ്റ്റാഫ് അംഗങ്ങൾ കെഇഡബ്ലിയുഎസ്എ മരട് യൂണിറ്റ് അംഗങ്ങളായ യൂസഫ്, കെ.ആർ.ബൈജു, പി.വി.സതീഷ്, സികെ.ദിലീപ് എന്നിവർ സന്നിഹിതരായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]