
‘പ്രിൻറ് ആന്റ് ട്രഡീഷൻ’ വിഷയത്തിൽ ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു
കൊച്ചി∙ കേരള ചരിത്ര ഗവേഷണ കൗൺസിലും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ചരിത്ര വിഭാഗവും സംയുക്തമായി പ്രിൻറ് ആന്റ് ട്രഡീഷൻ എന്ന വിഷയത്തിൽ ജൂലൈ 3, 4 തീയതികളിൽ ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു. ജൂലൈ 3 ന് സംസ്കൃത സർവകലാശാലയുടെ അക്കാദമിക ബ്ലോക്ക് ഒന്നിൽ കെ.സി.എച്ച്.ആർ ചെയർപേഴ്സൺ പ്രഫസർ കെ.
എൻ. ഗണേഷിന്റെ അധ്യക്ഷതയിൽ ആരംഭിച്ച സെഷനിൽ പ്രഫസർ വീണ നരേഗൽ (ഇൻസ്റ്റിറ്റ്യുട്ട് ഓഫ് എക്കണമിക് ഗ്രോത്ത്, ഡൽഹി) മുഖ്യ പ്രഭാഷണം നടത്തി.
കൺവീനർ ഡോ. മനു വി.ദേവദേവൻ സംസാരിച്ചു.
പ്രൊഫസർ സൂസൻ തോമസ് (ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല) യോഗത്തിൽ സ്വാഗതം പറഞ്ഞു. തുടർന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ചരിത്ര വിഭാഗം പ്രൊഫസർ എൻ.
ജെ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ച സെഷനിൽ പ്രൊഫെസർ റീത കോത്താരി(അശോക സർവകലാശാല, സോനിപത്) ഡോ.
ഉമാകാന്ത മിശ്ര (റവീൺഷാ സർവ്വകലാശാല, കട്ടക്ക്), ഡോ. ദിൻയർ പട്ടേൽ (എസ്.
പി. ജയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻ്റ് റിസർച്ച്, മുബൈ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റമീസ എം.
കെ (ഗവേഷക, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല) സെഷനിൽ സ്വാഗതിവും ഉമർ നസീഫ് (ഗവേഷക, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല) നന്ദിയും പറഞ്ഞു. ജൂലൈ 4 ന് നടന്ന പ്രിൻ്റ് ആൻ്റ് ലിറ്ററേച്ചർ എന്ന സെഷനിൽ ഡോ.
അഭിലാഷ് മലയിൽ (ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല) അധ്യക്ഷത വഹിച്ചു. പ്രൊഫസർ പ്രാഞ്ചി ദേശ്പാണ്ഡെ ( സെൻ്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സ്റ്റഡീസ്, കൊൽകത്ത), ഡോ.
ജോൺ തോമസ് (ഇൻഡ്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി, ഗുവാഹത്തി), ഡോ. സൗമ്യ മാളവ്യ (ഇൻഡ്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി, മാണ്ഡ്യ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജെലീന ആന്റണി (ഗവേഷക, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല) സെഷനിൽ സ്വാഗതിവും സ്വർണ സുരേഷ് (ഗവേഷക, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല) നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നടന്ന സെഷനിൽ പ്രൊഫസർ കെ.
എം. ഷീബ( ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല), പ്രൊഫസർ സൂസൻ തോമസ് (ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല) എന്നിവർ പ്രിന്റ്, ട്രഡീഷൻ ആന്റ് ജന്റർ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.
അപർണ സുരേഷ് (ഗവേഷക, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല) സ്വാഗതവും അഞ്ജലി ജോർജ് (ഗവേഷക, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല) നന്ദിയും പറഞ്ഞു. തുടർന്ന് പ്രിന്റ് ആന്റ് ട്രഡീഷൻ എന്ന സിനിമ പ്രദർശിപ്പിച്ചു.
കെ.സി.എച്ച് ആർ ഡയറക്ടർ പ്രൊഫ ദിനേശനൻ വടക്കിനിയിൽ രണ്ടു ദിവസങ്ങളിലായി നടന്ന ശിൽപശാല അവലോകനവും നന്ദിയും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]