
കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ സസ്പെൻഷൻ: കുസാറ്റിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ സർവകലാശാല ഭരണ നിർവഹണ കാര്യാലയത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കേരള സർവകലാശാലയിൽ നിലനിൽക്കുന്ന ആക്ടിന്റെയും സ്റ്റാറ്റ്യൂട്ടിന്റെയും അന്തസത്തെക്കെതിരാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത കേരള സർവകലാശാല വൈസ് ചാൻസലറുടെ നടപടിയെന്ന് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ അഭിപ്രായപ്പെട്ടു. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ അക്കാഡമിക് സമൂഹം കേരളത്തിലെ സർവ്വകലാശാലകളിൽ നിലനിൽക്കേണ്ടതാണെന്നും സർവ്വകലാശാലകളിലെ സമിതികളുടെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കാൻ സർവ്വകലാശാല സമൂഹവും പൊതുസമൂഹവും മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ശിവദാസ് പി എം, സെക്രട്ടറി ശ്രീ അനിൽ കുമാർ ആർ , വൈസ് പ്രസിഡന്റ് മെറി മോൾ എ ജെ , എന്നിവരും പ്രതിഷേധയോഗത്തിൽ സംസാരിച്ചു.