
ട്രേഡ് യൂണിയൻ നേതാവ് മുഹമ്മദ് ഹനീഫ് അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ട്രേഡ് യൂണിയൻ നേതാവ് പി.എം.മുഹമ്മദ് ഹനീഫ് (77) അന്തരിച്ചു. കെപിസിസി മെമ്പർ, ഓൾ ഇന്ത്യ പോർട്ട് ആൻഡ് ഡോക് വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ്, കൊച്ചിൻ പോർട്ട് സ്റ്റാഫ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ്, ഇന്റർനാഷനൽ ട്രാൻസ്പോർട് വർക്കേഴ്സ് ഫെഡറേഷന്റെ (ഐടിഎഫ്) ഫെയർ പ്രാക്ടീസ് കമ്മിറ്റി മെമ്പർ, കൊച്ചിൻ പോർട്ട് ബോർഡ് ട്രസ്റ്റി, എച്ച്എംഎസ് ദേശീയ വൈസ് പ്രസിഡന്റ്, പോർട്ട് പെൻഷനേഴ്സ് പ്രസിഡന്റ്, ബിആർഡബ്ല്യുഎഫ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കൊച്ചി തുറമുഖ ഉദ്യോഗസ്ഥനായി എത്തിയ അദ്ദേഹം ഇന്ത്യൻ തുറമുഖ തൊഴിലാളികളുടെ ആശാകേന്ദ്രവും അനിഷേധ്യ നേതാവുമായി തിളങ്ങി. തുറമുഖ തൊഴിലാളികളുടെ വേജ് റിവിഷൻ സെറ്റിൽമെന്റുകളുടെ ശിൽപി കൂടിയാണ്. ഭാര്യ: പരേതയായ നസീമ, മക്കൾ: പരേതനായ നിയാസ് (കൊച്ചിൻ പോർട്ട്), ഷിയാസ് (ബിസിനസ്), ഷിഫാസ് (സൗദി അറേബ്യ). മരുമക്കൾ: റുബീന, ഫസീല, നഹമ്മത്ത്. സംസ്കാരം തിങ്കളാഴ്ച.