കൊച്ചി/ ന്യൂഡൽഹി ∙ ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ മാർച്ച 4ന് 58 സർവീസുകൾ നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതിൽ 30 എണ്ണം ഇൻഡിഗോയും 23 എണ്ണം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്നായിരിക്കും.
വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ് മുൻഗണന. മാർച്ച് 3ന് 24 സർവീസുകളാണ് ഇന്ത്യൻ കമ്പനികൾ നടത്തിയത്.
ഇതിനു പുറമേ എമിറേറ്റ്സും ഇത്തിഹാദും ചേർന്ന് 9 സർവീസുകളും നടത്തി.
കേരളത്തിലേക്കുള്ള സർവീസുകളും തുടങ്ങി
മാർച്ച് 3ന് ഗൾഫ് മേഖലയിൽ നിന്നുള്ള 5 വിമാനങ്ങളിലായി എഴുനൂറോളം പേർ കൊച്ചിയിലെത്തി. മസ്കത്തിൽ നിന്ന് 3 സർവീസുകൾ ഉണ്ടായിരുന്നു.
പാക്കിസ്ഥാനിലെ കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബവും നാട്ടിൽ തിരിച്ചെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് മാർച്ച് 3ന് ഗൾഫിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമായി 30 സർവീസുകൾ റദ്ദാക്കി.
കരിപ്പൂരിൽനിന്ന് 5 വിമാനക്കമ്പനികൾ 10 രാജ്യാന്തര സർവീസുകൾ നടത്തി. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് മാർച്ച് 3ന് പുറപ്പെടേണ്ട
21 സർവീസുകളും 4ന് പുറപ്പെടേണ്ട 4 സർവീസുകളും റദ്ദാക്കി.
കരിപ്പൂരിൽ എത്തേണ്ട 19 സർവീസുകളും 5ന് എത്തേണ്ട
6 സർവീസുകളും റദ്ദാക്കി. തുടർച്ചയായ മൂന്നാം ദിവസവും കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള എല്ലാ രാജ്യാന്തര സർവീസുകളും റദ്ദാക്കി.
∙ എയർ ഇന്ത്യ: 3 വലിയ വിമാനങ്ങൾ (വൈഡ് ബോഡി) അയച്ചു.
മുംബൈയിൽ നിന്ന് ദുബായിലേക്കും ജിദ്ദയിലേക്കും ഡൽഹിയിൽനിന്ന് ദുബായിലേക്കുമാണ് വിമാനം അയച്ചിരിക്കുന്നത്. സ്പെഷൽ ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുമെങ്കിലും യുഎഇ, സൗദി, ഇസ്രയേൽ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള ഭൂരിഭാഗം സർവീസുകളും മാർച്ച് 4 അർധരാത്രി വരെയുണ്ടാകില്ല.
യുഎസ്, ബ്രിട്ടൻ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഷെഡ്യൂൾ അനുസരിച്ച് ബദൽ വ്യോമപാതകൾ ഉപയോഗിച്ച് പ്രവർത്തിക്കും. ∙ എയർ ഇന്ത്യ എക്സ്പ്രസ്: മസ്കത്തിൽ നിന്നുള്ള സർവീസുകൾ തുടരും.
കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് അധിക സർവീസ് നടത്തും. ∙ ഇൻഡിഗോ: ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനായി ജിദ്ദയിൽ 4 വിമാനങ്ങളും മസ്കത്തിൽ ഒരു വിമാനവും ക്രമീകരിച്ചു.
∙ സ്പൈസ്ജെറ്റ്: മാർച്ച് 4ന് ഫുജൈറയിൽ നിന്ന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും.
രാജ്യാന്തര സർവീസുകൾ മുടങ്ങി: ആളൊഴിഞ്ഞ് കണ്ണൂർ വിമാനത്താവളം
മട്ടന്നൂർ ∙ യുദ്ധ പശ്ചാത്തലത്തിൽ തുടർച്ചയായി മൂന്നാംദിവസവും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് എല്ലാ രാജ്യാന്തര സർവീസുകളും റദ്ദാക്കി. മാർച്ച് 3ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജ, ദോഹ, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും തിരിച്ച് ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളും ഇൻഡിഗോയുടെ ഫുജൈറ, അബുദാബി സർവീസുകളുമാണ് റദ്ദാക്കിയത്.
4 ദിവസങ്ങളിലായി നാൽപതോളം സർവീസുകൾ റദ്ദാക്കി. ചരക്കുനീക്കവും നിലച്ചു.
ഇൻഡിഗോ മാർച്ച് 4ലെ കണ്ണൂരിൽനിന്നുള്ള രാജ്യാന്തര സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുൻപ് വിളിച്ചന്വേഷിക്കണമെന്ന് അധികൃതർ അറിയിച്ചു.
മാർച്ച് 4ന് എയർഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത് സർവീസ് മാത്രം നടക്കും.
കോഴിക്കോട് വിമാനത്താവളം: 28 രാജ്യാന്തര സർവീസുകൾ റദ്ദാക്കി
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ 3ന് 28 രാജ്യാന്തര സർവീസുകൾ റദ്ദാക്കി. വിവിധ ഗൾഫ് നാടുകളിൽനിന്ന് കരിപ്പൂരിൽ എത്താനുള്ള 15 വിമാന സർവീസുകളും കരിപ്പൂരിൽനിന്നു വിവിധ ഗൾഫ് നാടുകളിലേക്കു പുറപ്പെടാനുള്ള 13 വിമാന സർവീസുകളുമാണു റദ്ദാക്കിയത്.
കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനുള്ള വിമാനങ്ങളിൽ മാർച്ച് 4ന് റദ്ദാക്കിയ ഗൾഫ് സെക്ടറുകളിലെ സർവീസുകൾ: ദുബായ് (2), അബുദാബി (4), ഷാർജ (1), ബഹ്റൈൻ (1), ദോഹ (2), അൽ ഐൻ (1), റാസൽ ഖൈമ (2). പുറപ്പെടൽ റദ്ദാക്കിയ വിമാനക്കമ്പനികൾ:
എയർ ഇന്ത്യ എക്സ്പ്രസ് (5), എയർ അറേബ്യ (6), ഇത്തിഹാദ് എയർവേയ്സ് (1), ഖത്തർ എയർവേയ്സ് (1).
അതേസമയം, മാർച്ച് 3ന് 5 വിമാനക്കമ്പനികൾ കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് 10 രാജ്യാന്തര സർവീസുകൾ നടത്തി.
സലാം എയർ വിമാനം 3.20ന് മസ്കത്തിൽ നിന്നെത്തി 4.05നു മസ്കത്തിലേക്കു മടങ്ങി. രാവിലെ 6.25നു ഫ്ലൈ നാസ് വിമാനം റിയാദിൽ നിന്നെത്തി 7.25നു മടങ്ങി.
റിയാദിൽനിന്ന് സൗദിയ എയർലൈൻസ് വിമാനം രാവിലെ 8.35നു കരിപ്പൂരിലെത്തി 9.45നു റിയാദിലേക്കു മടങ്ങി. രാവിലെ 10നു മസ്കത്തിലേക്കു പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിട്ട് 6.10നു മടങ്ങിയെത്തി.
എയർ ഏഷ്യ വിമാനം ക്വാലലംപുരിലേക്കും തിരിച്ചും സർവീസ് നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

