കൊച്ചി ∙ വയോധികയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. ബംഗാൾ സ്വദേശി ഇൻതാദുൽ ഷേക്കിനെ (23) ആണ് ബിനാനിപുരം പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ 8 മണിയോടെ കടുങ്ങല്ലൂർ വച്ചായിരുന്നു സംഭവം. സമീപത്തെ പറമ്പിൽ തെങ്ങ് വെട്ടാൻ വന്നതാണെന്നു പറഞ്ഞ് പ്രതി വയോധികയോട് വെള്ളം ചോദിച്ചു.
വെള്ളം എടുത്തു കൊണ്ടുവന്ന വയോധികയെ ആക്രമിക്കുകയായിരുന്നു. വയോധികയുടെ മാല പൊട്ടിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.
ശബ്ദം കേട്ട് പ്രതി കടന്നുകളഞ്ഞു. ഇൻസ്പെക്ടർ വി.ആർ.സുനിൽ, എസ്ഐമാരായ ഹരീഷ്, ഹരി, സീനിയർ സിപിഒമാരായ രേഖ, ദിനിൽ, സന്ദീപ്, മനോജ്, ലിജു, ഷറഫുദ്ദീൻ, ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

