അങ്കമാലി ∙ കുണ്ടന്നൂർ ബൈപാസ് എത്രവരി പാതയായി നിർമിക്കണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ട്രാഫിക് സർവേ പൂർത്തിയാകുന്നതായി ബെന്നി ബഹനാൻ എംപി അറിയിച്ചു.
സർവേ നടത്തുന്ന ഏജൻസി 15നകം റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്കു കൈമാറും. സർവേ റിപ്പോർട്ടിന് ദേശീയപാത അതോറിറ്റി ചെയർമാന്റെ അംഗീകാരം ലഭിച്ചാൽ ബൈപാസിന്റെ 3എ പുനർവിജ്ഞാപനം പുറപ്പെടുവിക്കാനാകും.
നിലവിൽ ആറുവരി പാതയ്ക്കാണു കല്ലിട്ടിരിക്കുന്നത്.
പാത എട്ടുവരി ആക്കേണ്ടതുണ്ടോയെന്നും ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിലാണു തീരുമാനിക്കുക. 5 വർഷം മുൻപു നടത്തിയ ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിലാണ് കുണ്ടന്നൂർ ബൈപാസ് ആറുവരിപ്പാതയായി നിർമിക്കാൻ തീരുമാനിച്ചതും 3എ വിജ്ഞാപനം പുറപ്പെടുവിച്ചതും.
പഴയ സർവേ കാലഹരണപ്പെട്ടതിനാൽ കഴിഞ്ഞ ബുധനാഴ്ചയാണ് പുതിയ ട്രാഫിക് സർവേ ആരംഭിച്ചത്.
നിലവിലെ ദേശീയപാത 544 കൂടി കടന്നുപോകുന്ന വാഹനങ്ങളുടെ സർവേയാണ് നടത്തുന്നത്. റോഡിന് കൂടുതൽ വീതി വേണോയെന്നു തീരുമാനിച്ച ശേഷമാകും 3എ പുനർവിജ്ഞാപനം പുറപ്പെടുവിക്കുക.
അങ്കമാലി–കുണ്ടന്നൂർ ബൈപാസിന്റെ 3 എ പുനർവിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണമെന്ന് ബെന്നി ബഹനാൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ അങ്കമാലി കരയാപറമ്പ് മുതല്‍ കുണ്ടന്നൂരിലേക്ക് ആറുവരി ബൈപ്പാസ് എന്നതായിരുന്നു പ്രഖ്യാപനം. ബൈപ്പാസ് നിര്‍മാണത്തിനായി മൂന്ന് താലൂക്കുകളിലെ 295 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കി കൃഷി ഭൂമിയിലൂടെ അലൈയ്മെന്റ് എന്നായിരുന്നു തീരുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

