കൂത്താട്ടുകുളം∙ സംസ്ഥാനത്ത് ഉടനീളം പ്രാദേശിക ഏജന്റുമാരെ മുൻനിർത്തിയുള്ള വീസ തട്ടിപ്പ് തുടരുന്നു. കട്ടപ്പനയിലെ പ്രാദേശിക ഏജന്റ് പരിചയപ്പെടുത്തിയ 5 ഉദ്യോഗാർഥികൾക്ക് പണം നഷ്ടപ്പെടാതിരിക്കാൻ കാരണമായത് മനോരമ പ്രസിദ്ധീകരിച്ച വാർത്ത.
യൂറോപ്യൻ രാജ്യങ്ങളായ നെതർലൻഡ്സ്, പോർച്ചുഗൽ എന്നിവിടങ്ങളിലേക്കുള്ള 11 വ്യാജ വീസകളാണു കട്ടപ്പനയിലെ പ്രാദേശിക ഏജന്റിനെ മറയാക്കി തട്ടിപ്പുകാർ നിർമിച്ചത്.പല ദിവസങ്ങളിലായി ഏജന്റിൽ നിന്നു 3,75,000 രൂപ വീതം 6 വീസയുടെ തുകയായ 22,50,000 രൂപ പാലക്കാട് സ്വദേശി എന്ന് പരിചയപ്പെടുത്തിയ ആൾ വാങ്ങി.
മറ്റ് 5 വീസയും തയാറായി എന്ന് അറിയിച്ച് ഫോട്ടോ അയച്ചു നൽകിയിരുന്നു. പണം അയയ്ക്കാനിരിക്കെയാണ് വീസ തട്ടിപ്പ് സംബന്ധിച്ച് മനോരമ നൽകിയ വാർത്ത ശ്രദ്ധയിൽ പെടുന്നത്.
ഇതോടെ വീസ തട്ടിപ്പിന് ഇരയായ കൂത്താട്ടുകുളം കാക്കൂർ സ്വദേശി ശരത് ശശിയുമായി ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 11 വീസയും വ്യാജമാണെന്നു കണ്ടെത്തിയത്. പ്രിന്റ് ചെയ്യേണ്ടതിനു പകരം അച്ചടിച്ച വീസ പാസ്പോർട്ടിൽ ഒട്ടിച്ചാണു എല്ലാവർക്കും നൽകിയത്.
5 വീസയുടെ പണം നൽകില്ലെന്ന് പറഞ്ഞപ്പോൾ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയെന്നും നൂറോളം വീസ ഇവരുടെ കൈവശം ഇരിക്കുന്നത് വിഡിയോ കോളിൽ തന്നെ കാണിച്ചെന്നും കട്ടപ്പനയിലെ ഏജന്റ് പറഞ്ഞു.കാക്കൂർ സ്വദേശിയായ പ്രാദേശിക ഏജന്റ് ശരത് ശശിയെ മുൻനിർത്തി 2 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലം സ്വദേശികളായ അർജുൻ, സുമ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

