എളങ്കുന്നപ്പുഴ∙ മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്നം പരിഹരിക്കാൻ പുതിയ ടണൽ നിർമിക്കണമെന്നു 11 വർഷം മുൻപ് സുപ്രീംകോടതി നൽകിയ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടു വൈപ്പിനിലെ മാലിപ്പുറത്ത് തുടരുന്ന മുല്ലപ്പെരിയാർ ടണൽ സമരം ഒരുവർഷം പിന്നിട്ടു. ജലനിരപ്പ് താഴ്ത്താൻ നിലവിൽ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലിനെക്കാൾ താഴ്ന്ന വിതാനത്തിൽ മറ്റൊരു ടണൽ നിർമിച്ച് കേരളത്തിന്റെ സുരക്ഷയും തമിഴ്നാട്ടിൽ വെള്ളവും ഉറപ്പാക്കണമെന്നു 2014ൽ ചീഫ് ജസ്റ്റിസ് ആർ.എം.ലോഥ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
കഴിഞ്ഞവർഷം ഒക്ടോബർ 2നായിരുന്നു മുല്ലപ്പെരിയാർ ടണൽ സമരസമിതിയുടെ നേതൃത്വത്തിൽ റിലേ ഉപവാസ സമരം ആരംഭിച്ചത്.
ഡോ.ജെ.ദേവിക വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡന്റ് രമേഷ് രവി അധ്യക്ഷത വഹിച്ചു.
മുല്ലപ്പെരിയാറിനെ കുറിച്ച് നീരധികാരം എന്ന നോവൽ രചിച്ച എ.വെണ്ണില, ടി.ടി.ശ്രീകുമാർ, സിവിക് ചന്ദ്രൻ, അഗസ്റ്റിൻ വട്ടോളി, ആർ.രസികല, അനിൽ പ്ലാവിയൻസ്, ജോസ് മാവേലി, ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി മോസസ്, പ്രഫ.സി.പി.റോയി, സെക്രട്ടറി സ്മിജിൻ രാജ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]