കോതമംഗലം∙ മാർത്തോമ്മാ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിനു പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവായുടെ കബറിങ്കലേക്കു തീർഥാടക പ്രവാഹം. ഇന്നലെ രാവിലെ മുതൽ എല്ലാ വഴികളിലൂടെയും കാൽനട തീർഥാടകരുടെ തിരക്കായിരുന്നു.
നാട്ടുകാരും സംഘടനകളും വഴിയിൽ പാനീയങ്ങളും ലഘുഭക്ഷണവും ഒരുക്കി തീർഥാടകരെ വരവേറ്റു. വൈകിട്ടോടെ മഴ വകവയ്ക്കാതെ പള്ളിയും പരിസരവും നഗരവും വിശ്വാസികളാൽ തിങ്ങിനിറഞ്ഞു.
ഹൈറേഞ്ച് മേഖലയിൽനിന്നുള്ള തീർഥാടകർക്കു കോഴിപ്പിള്ളി ജംക്ഷനിലും പടിഞ്ഞാറൻ മേഖലയ്ക്കു മൂവാറ്റുപുഴ ജംക്ഷനിലും വടക്കൻ മേഖലയ്ക്കു ഹൈറേഞ്ച് ജംക്ഷനിലും പോത്താനിക്കാട് മേഖലയ്ക്കു ചക്കാലക്കുടി ചാപ്പലിലും സ്വീകരണം നൽകി.
തീർഥാടകർക്കു പള്ളിയിൽ നേർച്ചക്കഞ്ഞി ഒരുക്കിയിരുന്നു. ഇന്നലെ ഡോ.
മാത്യൂസ് മാർ അന്തീമോസ് മൂന്നിന്മേൽ കുർബാനയ്ക്കു മുഖ്യ കാർമികനായി. പള്ളി ഉപകരണങ്ങൾ മേമ്പൂട്ടിൽനിന്നു പള്ളിയകത്ത് എത്തിച്ചു.
സന്ധ്യാനമസ്കാരത്തിനു ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യകാർമികനും മെത്രാപ്പൊലീത്തമാർ സഹകാർമികരുമായി. 101 പൊൻ– വെള്ളിക്കുരിശുകളുടെ അകമ്പടിയിൽ നഗരംചുറ്റി പ്രദക്ഷിണം നടത്തി.
ഇന്ന് 5നു പ്രഭാത നമസ്കാരം, 5.30നു കുർബാന: ഡോ. ഏബ്രഹാം മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, 7നു കുർബാന: ഡോ.
തോമസ് മാർ തിമോത്തിയോസ്, 8.30നു കുർബാന, പ്രസംഗം: ശ്രേഷ്ഠ ബാവാ, 10.30നു നേർച്ചസദ്യ, 2നു പ്രദക്ഷിണം, ആശീർവാദം, 5നു പള്ളി ഉപകരണങ്ങൾ തിരികെ മേമ്പൂട്ടിലേക്ക്, 6നു സന്ധ്യാനമസ്കാരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]