കാഞ്ഞിരമറ്റം റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും
കൊച്ചി∙ റെയിൽവേ അറ്റകുറ്റപ്പണികൾക്കു വേണ്ടി മുളന്തുരുത്തി, പിറവം റോഡ് സ്റ്റേഷനുകൾക്കിടയിലെ കാഞ്ഞിരമറ്റം റെയിൽവേ ഗേറ്റ് ഇന്ന് രാവിലെ 9 മണി മുതൽ അഞ്ചിനു വൈകിട്ട് 5 മണിവരെ അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു. വാഹനങ്ങൾ ആമ്പല്ലൂർ ഗേറ്റ് വഴി കടന്നുപോകണം.
സൗജന്യ പ്രസംഗ വിദ്യാരംഭ ക്ലാസുകൾ
വൈറ്റില ∙ ചക്കരപ്പറമ്പ് ലീഡേഴ്സ് അക്കാദമിയുടെ വാർഷികത്തിന്റെ ഭാഗമായി സൗജന്യ പ്രസംഗ വിദ്യാരംഭ ക്ലാസുകൾ 5ന് രാവിലെ 10.30ന് ആരംഭിക്കും. 8891760380.
സൗജന്യ ചികിത്സയും സെമിനാറും
കാലടി ∙ അങ്കമാലി സൗജന്യ പ്രകൃതി ജീവന സമിതിയുടെ നേതൃത്വത്തിൽ സൗജന്യ ചികിത്സയും സെമിനാറും 5നു അങ്കമാലി അങ്ങാടി കടവിലെ അജന്ത ലൈബ്രറി ഹാളിൽ 5നു ഉച്ചയ്ക്ക് 2നു നടത്തും.
മത്സ്യബന്ധന ലേലം 8ന്
പറവൂർ ∙ പുത്തൻവേലിക്കര പഞ്ചായത്തിന്റെ അധീനതയിലെ 28 ഏക്കർ 78 സെന്റ് അകത്ത് ചാൽ മത്സ്യക്കെട്ടിൽ നിന്നു നവംബർ 16 മുതൽ 2026 മേയ് 31 വരെ ഓരുവെള്ളം കയറാതെയും (വേനൽ കെട്ട്) 2026 ജൂൺ 1 മുതൽ ഒക്ടോബർ 31 വരെ വെള്ളം കയറ്റിയും ഇറക്കിയും (വർഷക്കെട്ട്) 2026 നവംബർ 1 മുതൽ 15 വരെ വീണ്ടും ഓരുവെള്ളം കയറാതെയും മത്സ്യബന്ധനം നടത്തുന്നതിനുള്ള അവകാശം 8ന് 11 പഞ്ചായത്ത് ഓഫിസിൽ പരസ്യമായി ലേലം ചെയ്ത് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. യോഗം നാളെ
പറവൂർ ∙ താലൂക്ക് വികസന സമിതി യോഗം നാളെ 10.30ന് താലൂക്ക് ഓഫിസിൽ നടക്കുമെന്നു തഹസിൽദാർ അറിയിച്ചു.
ലേലം 6ന്
പറവൂർ ∙ പുതിയകാവ് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ മരസാധനങ്ങളുടെയും അങ്കണത്തിലെ കടപുഴകി വീണ തേക്കിന്റെയും പുനർലേലം 6ന് 3.30ന് സ്കൂളിൽ നടക്കും. വ്യാപാര സമുച്ചയ ശിലാസ്ഥാപനം നാളെ
പെരുമ്പാവൂർ ∙ മർച്ചന്റ്സ് അസോസിയേഷൻ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിനു പിന്നിൽ പൂപ്പാനി റോഡിൽ വാങ്ങിയ സ്ഥലത്ത് വ്യാപാര സമുച്ചയത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 10.30ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നിർവഹിക്കും.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ അധ്യക്ഷത വഹിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

