വൈപ്പിൻ ∙ വീട്ടുവളപ്പുകളിൽ വൻതോതിൽ കൃഷി തിന്നു നശിപ്പിച്ച് ആഫ്രിക്കൻ ഒച്ചുകൾ. പച്ചക്കറി തൈകൾ മാത്രമല്ല പപ്പായ പോലുള്ള വലുപ്പമേറിയ ചെടികളും ഇവയുടെ ആക്രമണത്തിൽ നാമാവശേഷമാവുകയാണെന്നു നാട്ടുകാർ പറയുന്നു.
നായരമ്പലം പഞ്ചായത്തിലാണു നേരത്തെ മുതൽ ഒച്ചുകളുടെ ശല്യം കൂടുതൽ രൂക്ഷം. മാനാട്ടുപറമ്പ് പറമ്പ് ഭാഗത്ത് ഇവ കൂടുതൽ വ്യാപകമാണു നേരത്തെ ആളൊഴിഞ്ഞ പറമ്പുകളിലാണു കാണപ്പെട്ടിരുന്നുതെങ്കിൽ ഇപ്പോൾ എണ്ണം പെരുകിയതോടെ ഇവ ജനവാസ മേഖലകളിലേക്കും എത്തുന്നു.
കൂട്ടമായി കയറിപ്പറ്റിയാൽ അൽപസമയത്തിനുള്ളിൽ തന്നെ ഇവ വൻതോതിൽ ചെടികൾ തിന്നു നശിപ്പിക്കുമെന്നു പരിസരവാസിയായ ശ്രീജിത്ത് കുന്നത്തുശ്ശേരി പറയുന്നു. ഉപ്പ്, കീടനാശിനി പോലുള്ളവ പ്രയോഗിച്ചിട്ടു കാര്യമായ ശമനം ഉണ്ടാകുന്നില്ല.
ഒച്ചുകളുമായി സമ്പർക്കം ഉണ്ടാകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും എന്ന ഭീതിയും നിലനിൽക്കുന്നു.
പോക്കറ്റ് റോഡുകളിൽ വാഹനങ്ങൾക്കടയിൽപ്പെടുന്ന ഒച്ചുകളുടെ അവശിഷ്ടങ്ങൾ വളർത്തുനായ്ക്കളും മറ്റും തിന്നാൻ ഇടവരുന്നതും ആശങ്ക ഉണ്ടാക്കുന്നുണ്ട്. അധികൃതർ ഇടപെട്ട് ഒത്തു ശല്യത്തിനു പരിഹാരം ഉണ്ടാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]