കോലഞ്ചേരി ∙ ഐക്കരനാട് പഞ്ചായത്തിലെ എഴിപ്രം സെറ്റിൽമെന്റ് നഗറിൽ പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിർമിച്ച കമ്യൂണിറ്റി ഹാളിൽ പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്നതിൽ പ്രതിഷേധം. എംപി ആയിരുന്ന എ.കെ.
ആന്റണിയുടെ വികസന ഫണ്ട് വിനിയോഗിച്ച് 2015ൽ നിർമിച്ചതാണ് കമ്യൂണിറ്റി ഹാൾ. അന്ന് സ്ഥലം എംഎൽഎ ആയിരുന്ന വി.പി.
സജീന്ദ്രന്റെ ശ്രമഫലമായാണ് കമ്യൂണിറ്റി ഹാളിന് എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്. പിന്നീട് ചുറ്റുമതിൽ നിർമിച്ചു.
വളരെ ചുരുക്കം പരിപാടികൾക്ക് വേദിയാകാനുള്ള അവസരം മാത്രമേ കമ്യൂണിറ്റി ഹാളിനു ലഭിച്ചുള്ളൂ.
500 പേർക്ക് ഇരിക്കാവുന്ന വലിയ ഹാളാണിത്. 2018ലെ പ്രളയകാലത്ത് ദുരിതാശ്വാസ കേന്ദ്രമായും ഇതു പ്രവർത്തിച്ചു.
അധികം വൈകാതെ പഞ്ചായത്ത് എംസിഎഫ് ആരംഭിച്ചതോടെ പട്ടികജാതി കുടുംബങ്ങൾക്ക് പൊതു വേദി ഇല്ലാതായി. പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തോടു ചേർന്നാണ് അങ്കണവാടി പ്രവർത്തിക്കുന്നത്.
ഇവിടെ എത്തുന്ന കുട്ടികൾക്കും എംസിഎഫിന്റെ പ്രവർത്തനം ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഗ്രാമ പഞ്ചായത്ത് 13–ാം വാർഡിൽ 15 സെന്റ് സ്ഥലം എംസിഎഫിനായി ഇൗ വർഷം അനുവദിച്ചു കിട്ടിയിട്ടുണ്ട്. 75 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഈ സ്ഥലത്ത് കെട്ടിടം നിർമിച്ച് എംസിഎഫ് പ്രവർത്തനം എത്രയും വേഗം അവിടേക്കു മാറ്റുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]