കളമശേരി ∙ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിന് അനുസൃതമായ തരത്തിൽ കൃഷി രീതികളിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു.കളമശേരി കാർഷികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥക്ക് അനുസൃതമായ കൃഷി രീതി വികസിപ്പിക്കുക, നിർമിത ബുദ്ധി ഫലപ്രദമായി ഉപയോഗിക്കുക എന്നിവ പ്രാവർത്തികമാക്കിയാൽ കൃഷി നാശം മൂലം കർഷകർ ദുരിതത്തിലാകുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്നും സ്പീക്കർ പറഞ്ഞു.മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.
കൃഷിക്കൊപ്പം കളമശേരി പദ്ധതി നാല് വർഷം പിന്നിടുമ്പോൾ തരിശായിരുന്ന 1000 ഏക്കർ നെൽക്കൃഷിയും 1300 ഏക്കർ പച്ചക്കറി കൃഷിയും തിരിച്ചുപിടിക്കാനായി.വിസ്മൃതിയിലാണ്ട
കരിമ്പ് കൃഷി പോലുള്ളവ വീണ്ടെടുക്കാനും ആലങ്ങാട് ശർക്കര വിപണിയിലെത്തിക്കാനും കഴിഞ്ഞു. എല്ലാ സഹകരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ ഭേദമെന്യേ ഒറ്റക്കെട്ടായി നിന്നതാണു പദ്ധതി വിജയിക്കാൻ കാരണമായതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.നടൻ ജയറാം, സംവിധായകരായ സിബി മലയിൽ, ജിസ് ജോയ്, പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറം എന്നിവരെ ആദരിച്ചു.
ഹൈബി ഈഡൻ എം.പി, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ്, മേയർ എം.അനിൽകുമാർ, എ.ഡി സുജിൽ, രമ്യ തോമസ്, എം.പി.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന ദിവസമായ ഇന്നലെ ഓണാഘോഷവും പൂക്കളം, വടംവലി, പാചക മത്സരങ്ങളും ഓണസദ്യയും നടന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]