മൂവാറ്റുപുഴ∙ എട്ടുനോമ്പ് പെരുന്നാൾ നടക്കുന്ന മേക്കടമ്പ് മാർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിയിലുണ്ടായ തീ പിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം.ഇന്നലെ ഉച്ചയ്ക്കു കുർബാനയ്ക്കു ശേഷം വിശ്വാസികൾ പിരിഞ്ഞതിനു പിന്നാലെ പള്ളിയുടെ മദ്ബഹയുടെ സമീപമുള്ള ശുശ്രൂഷകരുടെ മുറിയിലാണ് തീപിടിത്തം ഉണ്ടായത്. ശുശ്രൂഷകർ മുറിയിൽ ഉണ്ടായിരുന്നില്ല.
മുറിയിലേക്ക് വെള്ളവുമായി എത്തിയ ആളാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഇദ്ദേഹം ബഹളം വച്ചതോടെയാണ് മറ്റുള്ളവർ തീ പടരുന്നത് അറിഞ്ഞത്.
തീ ആളിപ്പടർന്നു മദ്ബഹയും പള്ളിയും പുക മൂടി.
ഓടിയെത്തിയ വിശ്വാസികളും അഗ്നിരക്ഷാ സേനയും ചേർന്നാണ് തീയണച്ചത്.ഭിത്തികളിൽ കരി പിടിച്ചതല്ലാതെ മദ്ബഹയ്ക്കു തകരാർ സംഭവിച്ചിട്ടില്ല. ശുശ്രൂഷകരുടെ മുറി പൂർണമായും നശിച്ചു.
മുറിയിൽ ഉണ്ടായിരുന്ന ഫർണിച്ചറും ജനലുകളും ഫാനുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. മേൽക്കൂരയ്ക്ക് തകരാർ സംഭവിച്ചിട്ടുണ്ട്.
5 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]