അരൂർ∙മാസങ്ങളായി തകർന്നു വൻ കുഴികളും വെള്ളക്കെട്ടുമായി കിടക്കുന്ന കുമ്പളങ്ങി – തുറവൂർ പാതയിലെ ദുരിതങ്ങൾ ഒഴിയുന്നില്ല. ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയ പാത 66 നു സമാന്തര പാത ഒരുക്കാൻ കേന്ദ്ര സർക്കാർ 8.5 കോടി രൂപ അനുവദിച്ച് പുനർ നിർമാണത്തിനു നിർദേശം നൽകിയിട്ടും അധികാരികൾ അവഗണന തുടരുകയാണ്. ദേശീയ പാത അതോറിറ്റിയുടെയും സർക്കാർ സംവിധാനങ്ങളുടെയും അലംഭാവമാണ് അരൂർ – തുറവൂർ മേഖലയിലെ ജനങ്ങളുടെ യാത്രാ ദുരിതങ്ങൾക്കു കാരണമാകുന്നത്.
ഉയരപ്പാത നിർമാണ കമ്പനിയുടെ ചുമലിൽ മറ്റ് സർക്കാർ സംവിധാനങ്ങൾ കയ്യൊഴിയുകയാണെന്ന ആക്ഷേപം ശക്തമാണ്.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണങ്ങളുണ്ടാകുമ്പോൾ തുറവൂർ മാക്കേക്കവല,തുറവൂർ കുമ്പളങ്ങി റോഡുകളിലൂടെയാണു ഗതാഗതം തിരിച്ചു വിടുന്നത്.എന്നാൽ വൻ കുഴികളും വെള്ളക്കെട്ടും നിറഞ്ഞ തുറവൂർ – കുമ്പളങ്ങി റോഡിലൂടെയുള്ള യാത്ര നരക യാത്രയാണെന്നാണു യാത്രക്കാരും നാട്ടുകാരും പറയുന്നത്.
വ്യാപകമായി തകർന്നു കിടക്കുന്ന ഈ റോഡിലൂടെ ദേശീയ പാതയിലെത്തുന്ന വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്നത് അപകടകരമാണ്.ഈ യാഥാർഥ്യം മനസ്സിലാക്കിയാണ് ദേശീയ പാത അതോറിറ്റി തുറവൂർ – കുമ്പളങ്ങി റോഡിനും തുറവൂർ മാക്കേക്കടവ് റോഡിനു പുനർ നിർമാണത്തിന് 8.5 കോടി രൂപ 7 മാസം മുൻപ് നൽകിയത്.എന്നാൽ പണം കുറവാണെന്ന കാരണത്താൽ കരാർ ഏറ്റെടുത്തവർ നിർമാണ ഉടമ്പടിയിൽ ഒപ്പുവച്ചില്ല.
തുടർന്നു പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരം 36.2 ലക്ഷം രൂപ കൂടി അനുവദിച്ചു. ഈ അധിക തുകയ്ക്ക് ടെൻഡർ നടപടി പൂർത്തിയാക്കിയെങ്കിലും കരാറുകാരൻ ഉടമ്പടിയിൽ ഒപ്പുവച്ചിട്ടില്ല.
റോഡിലെ വൻ കുഴികൾ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ചിലയിടങ്ങളിൽ അറ്റകുറ്റപ്പണികൾക്ക് ശ്രമം നടത്തിയെങ്കിലും താമസിയാതെ നിലച്ചു.
ഉയരപ്പാതയിൽ ഗതാഗത സ്തംഭനമുണ്ടാകുമ്പോൾ ഈ രണ്ടു റോഡുകളാണ് ആശ്രയം.
തകർന്ന റോഡിലൂടെ വരുന്ന ഇരുചക്ര വാഹന യാത്രികരും ഓട്ടോറിക്ഷകളും കുഴികളിൽ വീണ് അപകടങ്ങൾ പതിവാകുന്നതിൽ ജനരോഷം ശക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]