ആലങ്ങാട് ∙ ആലുവ– പറവൂർ പ്രധാന പാതയിൽ റോഡ് കുത്തിപ്പൊളിച്ചിട്ടതു കൃത്യമായി മൂടാത്തതു മൂലം യാത്രക്കാർ അപകടത്തിൽപെടുന്നു. കഴിഞ്ഞദിവസങ്ങളിലായി പത്തോളം ഇരുചക്രവാഹനങ്ങളും ഒട്ടേറെ ഓട്ടോറിക്ഷകളും നിയന്ത്രണം തെറ്റി മറിഞ്ഞു. ആലുവ– പറവൂർ റോഡിൽ മനയ്ക്കപ്പടി, മരോട്ടിച്ചുവട്, തട്ടാംപടി തുടങ്ങിയ ഒട്ടേറെ സ്ഥലത്താണു പൈപ്പ് ഇന്റർകണക്ഷന് വേണ്ടി റോഡ് കുറുകെ കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്. കുത്തിപ്പൊളിച്ച ഭാഗം കൃത്യമായി മൂടാതെ ഇട്ടതോടെ ദിവസേന ആയിരക്കണക്കിനു വാഹനങ്ങൾ പോകുന്ന റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നതായി പരാതിയുണ്ട്.
പൈപ്പിടാനും സ്വകാര്യ കമ്പനികളുടെ കേബിളുകൾ വലിക്കാനുമായി റോഡുകൾ കുത്തിപ്പൊളിക്കുന്നതാണ് ദുരവസ്ഥയ്ക്കു കാരണം.
രാത്രികാലങ്ങളിൽ പരിചയമില്ലാത്ത വാഹനയാത്രികർ കടന്നുപോകുമ്പോൾ ജീവഹാനി വരെ സംഭവിക്കാനും സാധ്യതയുണ്ട്. കുത്തിപ്പൊളിച്ച റോഡുകൾ എത്രയും വേഗം അറ്റകുറ്റപ്പണി നടത്തണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ മുൻനിർത്തി സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കരുമാലൂർ പഞ്ചായത്തംഗം കെ.എം.ലൈജു പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]