ആലങ്ങാട് ∙ കരുമാലൂർ മേഖലയിലെ വീടുകളിൽ വീണ്ടും മോഷ്ടാക്കളെത്തി. തട്ടാംപടി കളപ്പറമ്പത്ത് ലിബിൻ ബേബിയുടെ വീട്ടിലും സമീപത്തെ വീടുകളിലുമാണു കഴിഞ്ഞദിവസം രാത്രി 11 മണിയോടെ മോഷ്ടാവ് എത്തിയത്.
മോഷ്ടാവ് വീടിന്റെ മതിൽ ചാടി വാതിലിനു സമീപത്തേക്കു വരുന്നതു സിസിടിവി ദൃശ്യങ്ങളിൽ കണ്ട ഉടനെ വീട്ടുകാർ ലൈറ്റിട്ടു ബഹളം വയ്ക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു.
ഇതോടെ മോഷ്ടാവ് ഓടി കടന്നുകളഞ്ഞു. ആലങ്ങാട് പൊലീസ് സംഭവസ്ഥലത്തു പരിശോധന നടത്തി.
വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
ബൈക്കിലെത്തിയ യുവാവാണു മോഷണത്തിനായി എത്തിയതെന്നു സിസിടിവി ദൃശ്യങ്ങളിലുണ്ട്. ആദ്യം ബൈക്കിലെത്തി വീടു പരിശോധിച്ചു നോക്കിയ ശേഷം വാഹനം മറ്റൊരിടത്തു പാർക്ക് ചെയ്തു വീണ്ടും വരികയായിരുന്നു.
രണ്ടാഴ്ച മുൻപു കോട്ടപ്പുറം ഭാഗത്തെ ഗോഡൗൺ കുത്തിപ്പൊളിച്ചു മോഷണം നടന്നിരുന്നു. കരുമാലൂർ– ആലങ്ങാട് മേഖല കേന്ദ്രീകരിച്ച് അടിക്കടി മോഷണങ്ങൾ നടക്കുന്നതോടെ നാട്ടുകാർ ഭീതിയിലാണ്. അതിനാൽ രാത്രി പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]