
അരൂർ∙ തുറവൂർ–അരൂർ ഉയരപ്പാതയുടെ 5–ാം റീച്ചിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പണികൾ ഊർജിതമായി പുരോഗമിക്കുന്നു. ഉയരപ്പാതയുടെ തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ചാണ് മേൽത്തട്ട് വാർക്കുന്നത്.
ഇതിന്റെ ഭാഗമായി 32 മീറ്റർ നീളമുള്ളതും 80 ടൺ ഭാരമുള്ളതുമായ കോൺക്രീറ്റ് ഗർഡറുകൾ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ലോഞ്ചിങ് ഗ്യാൻട്രിയുടെ സഹായത്തോടെയാണ് ഉയർത്തുന്നത്. അരൂർ ശ്രീനാരായണ നഗറിൽ പില്ലർ നമ്പർ 21–22 ലാണ് ഇപ്പോൾ ഗർഡറുകൾ സ്ഥാപിക്കുന്നത്.
ഇതുമൂലം ദേശീയപാതയിൽ ഇരുഭാഗത്തെയും സർവീസ് റോഡിൽ വലിയ ഗതാഗതക്കുരുക്കു നേരിടുന്നുണ്ട്.
അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ ദൂരം 6 വരി പാതയുടെ 70 ശതമാനത്തോളം നിർമാണ ജോലികൾ പൂർത്തിയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിലെ അശോക് ബിൽഡ് കോൺ കമ്പനിയാണ് നിർമാണം നടത്തുന്നത്.
പാതയുടെ മധ്യത്തിൽ കൂറ്റൻ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചാണ് ഉയരപ്പാത നിർമിക്കുന്നത്. രാജ്യത്തെ ഏറ്റവും നീളംകൂടിയ ഉയരപ്പാതയാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]