
ആറുമാസമായി മുടങ്ങിയ പതിവുകളിലേക്ക് പതിയെ നടന്നു തുടങ്ങി ഉമ തോമസ് എംഎൽഎ; കർമനിരതയായി ഓഫിസിൽ
കൊച്ചി∙ ആറുമാസമായി മുടങ്ങിയ പതിവുകളിലേക്ക് പതിയെ നടന്നു തുടങ്ങുകയാണ് ഉമ തോമസ് എംഎൽഎ. ഇന്നലെ പാലാരിവട്ടം സംസ്കാര ജംക്ഷനിലെ എംഎൽഎ ഓഫിസിന്റെ പടികൾ തനിയെ നടന്നു കയറി ഉമയെത്തി. നാടിന്റെ ആവശ്യങ്ങളെല്ലാം ഓടിനടന്നു ചെയ്തിരുന്ന പി.ടി.
തോമസിന്റെ ചിത്രത്തിനു മുന്നിൽ വിളക്കുതെളിച്ചു തുടക്കം. ഇനി ഓഫിസിൽ പതിവായെത്തി ആവശ്യക്കാരെയെല്ലാം നേരിട്ടു കാണുന്നതു തുടരും.
‘ മുൻപു തന്നെ ഓഫിസിലെത്തണമെന്ന് ആഗ്രഹിച്ചിരുന്നത്. പക്ഷേ സാധിച്ചില്ല.
നടന്നുപോകാവുന്ന ദൂരമേയുള്ളൂ എന്നു പറഞ്ഞിട്ടാണ് ഇപ്പോൾ ഡോക്ടർമാരുടെ അനുവാദം കിട്ടിയത്. ഓരോന്നായി ചെയ്തുതുടങ്ങണം, ഓടിത്തുടങ്ങാറായിട്ടില്ല; എങ്കിലും സജീവമാകണം’.
ഉമ തോമസ് പറഞ്ഞു.ഇന്നലെ ഓഫിസിലെത്തിയ എംഎൽഎയെ കാണാൻ ആദ്യമെത്തിയത് മൂലമ്പിള്ളി പാക്കേജുമായി ബന്ധപ്പെട്ട് സി.ആർ. നീലകണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
ഡിസംബറിൽ കലൂർ സ്റ്റേഡിയത്തിൽ താൽക്കാലികമായി നിർമിച്ച വേദിയിൽ നിന്ന് വീണു ഗുരുതര പരുക്കേറ്റശേഷം ദീർഘകാലം ചികിത്സയിലായിരുന്നു ഉമ തോമസ്. പൂർണമായി ആരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കിലും കഴിയുന്ന രീതിയിൽ ജോലി പുനരാംരംഭിക്കണമെന്ന ഉമയുടെ ആഗ്രഹത്തിന് ഡോക്ടർമാരുടെ അനുമതി കിട്ടിയതോടെയാണ് ഇന്നലെ ഓഫിസിലെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]