
കുട്ടികൾക്കായി ‘ലിറ്റിൽ ഇപ്റ്റ കളിക്കൂട്ടം’ ക്യാംപ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ (ഇപ്റ്റ) ആലങ്ങാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊങ്ങോർപ്പിള്ളി ഹൈസ്കൂളിൽ വച്ച് കുട്ടികൾക്കായി രണ്ടു ദിവസത്തെ ക്യാംപ് സംഘടിപ്പിക്കുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി ‘ലിറ്റിൽ ഇപ്റ്റ കളിക്കൂട്ടം 2025’ എന്ന പേരിൽ നടക്കുന്ന ക്യാംപ് നാടക സംവിധായകനും ഇപ്റ്റ ദേശീയ കൗൺസിൽ അംഗവുമായ വൈശാഖ് അന്തിക്കാട് നയിക്കും. യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ സന്തോഷ് കെ.ടി.സുമ രാമചന്ദ്രൻ, ഐ.എ.തങ്കപ്പൻ, സൂര്യ, ഷൈനി, രേഖ, സുബീഷ് എന്നിവർ നേതൃത്വം നൽകും.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ക്യാപ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.എം.പുരുഷൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി രതീഷ് കിരൻ സ്വാഗതം പറഞ്ഞു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.രാധാകൃഷ്ണൻ, ആലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, ഇപ്റ്റ ദേശീയ കൗൺസിൽ അംഗം നിമിഷ രാജു, ഇപ്റ്റ എറണാകുളം ജില്ലാ സെക്രട്ടറി അൻഷുൽ പാനായിക്കുളം എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.മനാഫ്, 19-ാം വാർഡ് മെമ്പർ സാബു പണിക്കശ്ശേരി എന്നിവർ പങ്കെടുക്കും.