
കൊച്ചിയുടെ രാത്രിക്കാഴ്ച ആസ്വദിക്കാൻ കെഎസ്ആർടിസി ഓപ്പൺ ഡബിൾ ഡക്കർ ബസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫോർട്ട്കൊച്ചി ∙ കൊച്ചിയുടെ രാത്രിക്കാഴ്ചകൾ ആസ്വദിക്കാൻ ഇനി കെഎസ്ആർടിസി ഓപ്പൺ ഡബിൾ ഡക്കർ ബസ്. കൂവപ്പാടം ജംക് ഷൻ വരെ ബസ് ഇന്നലെ വൈകിട്ട് ട്രയൽ റൺ നടത്തി. കെ.ജെ.മാക്സി എംഎൽഎ, കെഎസ്ആർടിസി ചീഫ് ട്രാൻസ്പോർട്ട് ഓഫിസർ ടി.എ.ഉബൈദ്, ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫിസർ മനേഷ്, കെഎസ്ഇബി അസി.എക്സിക്യൂട്ടീവ് എൻജിനീയർ ബിമൽ ജോസഫ്, അസി.എൻജിനീയർ ബ്രൈറ്റ് ജൂഡ് തുടങ്ങിയവർ യാത്രയിൽ പങ്കാളികളായി.
റോഡിന് കുറുകെയുള്ള വൈദ്യുതി ലൈനുകൾ പലയിടത്തും ബസിന്റെ യാത്രയ്ക്കു തടസ്സമായി. ഇവ എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ എംഎൽഎ നിർദേശിച്ചു. വൈകിട്ട് 5ന് ആരംഭിച്ച് 12ന് അവസാനിക്കുന്ന വിധത്തിലാണ് യാത്ര വിഭാവനം ചെയ്തിരിക്കുന്നതെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.