
ആശാ വർക്കർമാർക്ക് ആശ്വാസം; യുഡിഎഫ് പഞ്ചായത്തുകളിൽ 2000 രൂപ വീതം ഓണറേറിയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന മുഴുവൻ പഞ്ചായത്തുകളിലും ആശാ വർക്കർമാർക്കു 2000 രൂപ വീതം പ്രതിമാസ ഓണറേറിയം നൽകാൻ തീരുമാനം. നവ ജാഗരൺ ക്യാംപ് എക്സിക്യൂട്ടീവിലായിരുന്നു തീരുമാനം. കാരുണ്യ പ്രവർത്തനങ്ങൾക്കായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ‘നമ്മൾ’ പദ്ധതി നടപ്പാക്കും. പാർട്ടി പ്രവർത്തകരിൽ നിന്നു ഫണ്ട് ശേഖരിച്ച് അർഹരായവർക്കു ചികിത്സാ സഹായം ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുകയാണു ഡിസിസിയുടെ ലക്ഷ്യം. പദ്ധതിയുടെ ലോഗോ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി പ്രകാശനം ചെയ്തു.
മദ്യവും ലഹരി മരുന്നുകളും ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങളുടെ ഉപയോഗത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗങ്ങൾ പ്രതിജ്ഞയെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി നാടിനോടും ജനങ്ങളോടുമുള്ള കടമ നിറവേറ്റുക എന്ന ദൗത്യത്തോടെയാണു ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇത്തരമൊരു പ്രതിജ്ഞയെടുത്തതെന്നു മുഹമ്മദ് ഷിയാസ് പറഞ്ഞു. ജില്ലയിലെ 1820 തദ്ദേശ സ്വയംഭരണ വാർഡുകളിലും, ‘ജീവിതമാണു ലഹരി’ എന്ന മുദ്രാവാക്യമുയർത്തി ജനകീയ ജാഗ്രത സമിതികൾ രൂപീകരിക്കാനും തീരുമാനിച്ചു.