
എറണാകുളം ജില്ലയിൽ ഇന്ന് (03-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്
∙ മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്നു കൂടി
ഫുട്ബോൾ കോച്ചിങ് ക്യാംപ്
വെള്ളാരപ്പിള്ളി∙ ടു സ്റ്റാർ ക്ലബ്, എക്സലൻസ് അക്കാദമി എന്നിവയുടെ നേതൃത്വത്തിൽ15 വയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫുട്ബോൾ കോച്ചിങ് ക്യാംപ് 5 മുതൽ മേയ് 5 വരെ സംഘടിപ്പിക്കും. 97473 60380.
അധ്യാപക ഒഴിവ്
∙ കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്/ഡേറ്റ അനലിറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മൈക്രോ ബയോളജി അധ്യാപക ഒഴിവ്. 24നു മുൻപ് അപേക്ഷിക്കണം. www.macollege.ac.in, 0485 2822378.
∙ കളമശേരി സെന്റ് പോൾസ് കോളജിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ(കൊമേഴ്സ്) അധ്യാപക ഒഴിവ്. www.stpauls.ac.in. പൂരിപ്പിച്ച അപേക്ഷകൾ ഇ മെയിലായി ([email protected]) 21നു മുൻപായി അയയ്ക്കണം.
∙ മൂവാറ്റുപുഴ നിർമല കോളജിൽ ഇംഗ്ലിഷ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇലക്ട്രോണിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ എയ്ഡഡ് വിഭാഗത്തിലും ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, കൊമേഴ്സ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ടൂറിസം സ്റ്റഡീസ്, സോഷ്യൽ വർക്ക്, മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ അൺ എയ്ഡഡ് വിഭാഗത്തിലും അധ്യാപക ഒഴിവ്. www.nirmalacollege.ac.in, [email protected].
∙ പനങ്ങാട് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ഫാക്കൽറ്റി ഓഫ് ഫിഷറീസ് സയൻസിൽ എംപാനൽ ചെയ്യുന്നതിന് അപേക്ഷ നൽകാനുള്ള തീയതി 10 വരെ നീട്ടി. www.kufos.ac.in
വൈദ്യുതി മുടക്കം
ദേശാഭിമാനി റോഡ്, കറുകപ്പിള്ളി എന്നിവിടങ്ങളിൽ 9.00 മുതൽ 5.00 വരെ.
സെന്റ് ജോസഫ്സ് കോളജിൽ ക്ലാസ്
തോപ്പുംപടി∙ സെന്റ് ജോസഫ്സ് കോളജിൽ ഹിന്ദി, മലയാളം, സ്പോക്കൺ ഇംഗ്ലിഷ്, അബാക്കസ്, കംപ്യൂട്ടർ കോഴ്സ്, സംഗീതോപകരണ ക്ലാസ് എന്നിവ ആരംംഭിച്ചു. 9895175621.
പ്രഭാഷണവും ചർച്ചയും
കരുവേലിപ്പടി∙ ടഗോർ ലൈബ്രറിയുടെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെ പങ്കെടുപ്പിച്ച് വാർഡ് സഭകളിലെ ജനാധിപത്യ ഇടപെടലുകൾ എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും നടത്തും. 6ന് വൈകിട്ട് 4.30ന് ടഗോർ ലൈബ്രറി ഹാളിൽ ടി.എസ്.സെയ്ഫുദീൻ ഉദ്ഘാടനം ചെയ്യും.
ബോധവൽക്കരണ ക്ലാസ്
പനയപ്പള്ളി∙ മൗലാന ആസാദ് ബാലവേദിയുടെ നേതൃത്വത്തിൽ 7ന് രാവിലെ 9.30ന് ലൈബ്രറി ഹാളിൽ ലഹരിക്ക് എതിരെ ബോധവൽക്കരണ ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞയും നടക്കും.
നാടക പഠന കളരി
തോപ്പുംപടി∙ നാടക് കൊച്ചി മേഖലയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി 5 മുതൽ 7 വരെ പള്ളുരുത്തി കൊത്തലങ്കോ ബ്രദേഴ്സ് ഹോമിൽ നാടക പഠന കളരി നടത്തും. മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം. 9846425482.
ഒഴിവ്
കുമ്പളങ്ങി∙ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന നിതി മെഡിക്കൽ സ്റ്റോറിൽ റജിസ്റ്റേഡ് ഫാർമസിസ്റ്റ്, ഫാർമസി അസിസ്റ്റന്റ് ഒഴിവുണ്ട്. 11നു മുൻപ് ബാങ്ക് ഹെഡ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. 0484-2240242