കൊച്ചി ∙ ബൈപാസിൽ കുമ്പളം – പനങ്ങാട് പാലവും റോഡുമായി ചേരുന്നിടത്തെ കട്ടിങ് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിനുള്ളിൽ നിന്ന് തെറിച്ചു മുകളിലെ കമ്പിയിൽ തലയിടിച്ചുവീണു ഗുരുതരമായി പരുക്കേറ്റ യാത്രികൻ അപകടനില തരണം ചെയ്തു. പിൻസീറ്റിൽ യാത്ര ചെയ്ത ചേർത്തല കടക്കരപ്പിള്ളി കെ.ജെ.ജോബി (55) നാണ് അപകടത്തിൽ പരുക്കേറ്റത്.
ഇദ്ദേഹത്തെ ലേക്ഷോർ ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. വൈറ്റിലയിൽ നിന്നു പുനലൂരിലേക്ക് പോകുകയായിരുന്നു ബസ്.
60ഓളം പേർ ബസിൽ ഉണ്ടായിരുന്നു. ഹൃദ്രോഗിയായ ജോബിന്റെ തല പൊട്ടിയതോടെ രക്തം ഒലിച്ച് ഗുരുതരാവസ്ഥയിലാവുകയായിരുന്നു.
ബസ് കുമ്പളം ടോൾ പ്ലാസയിലെത്തി യുടേൺ എടുത്ത് ജോബിനെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് സിടി സ്കാനിങ്ങിനു വിധേയമാക്കി.
അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചതോടെ അര മണിക്കൂറിനു ശേഷം മറ്റ് യാത്രക്കാരുമായി ബസ് യാത്ര തുടർന്നു. പരുക്കേറ്റ മറ്റൊരു യാത്രിക എരമല്ലൂർ സ്വദേശിനി കെ.ഇ.രഹിലയ്ക്ക് (32) പ്രഥമ ശുശ്രൂഷ നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

