കോതമംഗലം∙ കുട്ടമ്പുഴയെയും വടാട്ടുപാറയെയും ബന്ധിപ്പിച്ചു കുട്ടമ്പുഴയാറിലെ ബംഗ്ലാവ് കടവിൽ ജങ്കാർ സർവീസിന് ഒരുക്കങ്ങൾ നടത്തിയെങ്കിലും ഇനിയും തുടങ്ങിയില്ല. കഴിഞ്ഞ മാർച്ചിൽ 8 ലക്ഷം രൂപ വിനിയോഗിച്ചു പഞ്ചായത്ത് ചങ്ങാടം ഒരുക്കിയതാണ്.
ഭൂതത്താൻകെട്ട് ബറാജിൽ ഷട്ടറുകൾ അടച്ചതോടെ ജങ്കാർ സർവീസ് നടത്താനുതകുന്ന രീതിയിൽ പുഴയിൽ ജലനിരപ്പ് ഉയരുകയും ചെയ്തു.
നിലവിലെ വടാട്ടുപാറ–കുട്ടമ്പുഴ 30 കിലോമീറ്റർ ദൂരം നാലര കിലോമീറ്ററായി കുറയ്ക്കുന്നതാണു ജങ്കാർ സർവീസ്. കടത്തിനായി നിർമിച്ച ചങ്ങാടം ഉപയോഗമില്ലാതെ കിടന്നു നശിച്ചുതുടങ്ങി.
ചങ്ങാടം അടുപ്പിക്കേണ്ടതായ കടവും കടവിലേക്കുള്ള റോഡിന്റെ അരികും ഇടിഞ്ഞുകിടക്കാൻ തുടങ്ങിയിട്ടു നാളുകളായി.
ജങ്കാർ സർവീസ് തുടങ്ങാൻ അടിയന്തര നടപടി വേണമെന്നു ബിജെപി പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.
എന്നാൽ, സർവീസ് തുടങ്ങണമെങ്കിൽ ജെട്ടി നവീകരണം ആവശ്യമാണെന്നും ഇതിനായി വനംവകുപ്പിന്റെ അനുമതി ലഭ്യമായിട്ടില്ലെന്നുമാണു പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ബംഗ്ലാവ് കടവിൽ പാലം നിർമിച്ചു യാത്രാക്ലേശം പരിഹരിക്കണമെന്നു കാലങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും സർക്കാർതലത്തിൽ നടപടിയുണ്ടായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

