കാക്കനാട്∙ നിരത്തുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന വാഹനങ്ങൾ ലഹരി സംഘങ്ങളുടെ ഉൾപ്പെടെ താവളമാക്കുന്നതായി സംശയം.
കണ്ടം ചെയ്ത സർക്കാർ വാഹനങ്ങളോ കേസുകളിൽ പിടിച്ചിട്ട വാഹനങ്ങളോ അല്ലാത്ത ഒട്ടേറെ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട
നിലയിൽ കാക്കനാട്ടെ പൊതു നിരത്തുകളിലുണ്ട്. ഇവ ആരുടേതാണെന്നോ എന്തിന് ഇവിടെ ഇട്ടിരിക്കുന്നെന്നോ പരിസരവാസികൾക്കു പോലും നിശ്ചയമില്ല.
മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒട്ടേറെ വാഹനങ്ങൾ കൂട്ടത്തിലുണ്ട്.
കലക്ടറേറ്റിനു സമീപം സീപോർട്ട് എയർപോർട്ട് റോഡിനോടു ചേർന്ന ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട
8 സ്വകാര്യ കാറുകൾ നിരയായി കിടപ്പുണ്ട്. മറ്റിടങ്ങളിലും ഒറ്റയ്ക്കൊറ്റയ്ക്ക് കാറുകളും ഇരുചക്ര വാഹനങ്ങളും ഉടമസ്ഥരില്ലാതെ കിടക്കുന്നു.
ആരും ശ്രദ്ധിക്കാതെ പൊടിപിടിച്ചു കുറ്റിക്കാടുകളിൽ കിടക്കുന്ന കാറുകൾക്കുള്ളിൽ സാമൂഹിക വിരുദ്ധർ അനധികൃത സാമഗ്രികൾ സൂക്ഷിക്കാനിടയുണ്ടെന്നാണു നാട്ടുകാരുടെ സംശയം.
കാക്കനാട് കേന്ദ്രീകരിച്ചു ചെറുകിട ലഹരി ഇടപാടുകാർ പ്രവർത്തിക്കുന്നുണ്ടെന്നു പൊലീസ് തന്നെ പറയുന്നുണ്ട്.
പലരും പിടിയിലുമാകുന്നുണ്ട്. പൊതുനിരത്തുകളിൽ മാസങ്ങളായി ആളില്ലാതെ കിടക്കുന്ന വാഹനങ്ങൾ തുറന്നു പരിശോധിക്കാൻ പൊലീസും മോട്ടർ വാഹന വകുപ്പും നടപടിയെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭ കൗൺസിലർ ഐഷ സുബൈർ കലക്ടർക്കു പരാതി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

