കൊച്ചി∙ ഈ വർഷത്തെ മിസ്റ്റർ ഇന്ത്യ-മിസ്റ്റർ സുപ്രാനാഷണൽ കിരീടം കരസ്ഥമാക്കി കോട്ടയം സ്വദേശി ഏബൽ ബിജു. കേരളത്തെ പ്രതിനിധീകരിച്ച് ടൈറ്റിൽ നേടുന്ന ആദ്യ മലയാളിയാണ്.
സംഗീത ബിജ്ലാനി, അദിതി ഗോവിത്രിക്കർ, കെൻ ഘോഷ്, റോക്കി സ്റ്റാർ, ജതിൻ കമ്പാനി, വരോയിൻ മർവ എന്നിവരടങ്ങുന്ന വിദഗ്ധ ജഡ്ജിമാരുടെ പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്.
മിസ്റ്റർ വേൾഡ് 2016 രോഹിത് ഖണ്ഡേവാൽ ആയിരുന്നു ഏബലിന്റെ മെന്റർ. കുട്ടിക്കാനം മരിയൻ കോളേജിൽ നിന്ന് ബിരുദം നേടിയ ഏബൽ, ഫെഡറൽ ബാങ്കിൽ അസോസിയേറ്റായാണ് ജോലി ചെയ്യുന്നത്. ജോലിക്കൊപ്പം മോഡലിങ്ങും ഒന്നിച്ചു കൊണ്ടുപോയ ഈ 24 കാരന് ആദ്യ ശ്രമത്തിൽ തന്നെ ദേശീയ കിരീടം നേടാൻ സാധിച്ചു.
ഈ മത്സരവിജയത്തോടെ പോളണ്ടിൽ നടക്കാനിരിക്കുന്ന മിസ്റ്റർ സുപ്രാനാഷണൽ 2026 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തയ്യാറെടുക്കുകയാണ് ഏബൽ ബിജു. ഫ്രാൻസിന്റെ സ്വാൻ ലവീൻ (2025), ദക്ഷിണാഫ്രിക്കയുടെ ഫെസിലെ എംകീസെ (2024) തുടങ്ങിയ അന്താരാഷ്ട്ര വിജയികളുടെ പാത പിന്തുടരുവാൻ ഏബലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇൻ്റർനാഷണൽ മത്സരത്തിനായുള്ള ഏബലിന്റെ മെന്റർ ഫാഷൻ കൊറിയോഗ്രാഫർ ഡാലു കൃഷ്ണദാസാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]