അരൂർ ∙ തുറവൂർ–അരൂർ ഉയരപ്പാതയിൽ ഓണമെത്തിയിട്ടും ഓണത്തുടിപ്പില്ല. ഓണത്തിനെങ്കിലും ശാന്തമായി കച്ചവടം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കച്ചവടക്കാരും ഓട്ടോ തൊഴിലാളികളുമെല്ലാം.
എന്നാൽ അതെല്ലാം പാളിപ്പോയി. ഇഴമുറിയാതെ വന്നെത്തിയ മഴയും ഉയരപ്പാതയിലെ ഗതാഗത കുരുക്കും യാത്രക്കാരെയും നാട്ടുകാരെയും അരൂർ കടക്കാതെ നോക്കാൻ പ്രേരിപ്പിക്കുകയാണ്.
കഴിഞ്ഞ നാലു ദിവസമായി ദേശീയ പാത 66 ൽ അരൂർ മേഖലയിൽ രണ്ടു വശവും രാവിലെ 7 മുതൽ രാത്രി 9 വരെയും ഇടതടവില്ലാത്ത ഗതാഗത പ്രശ്നങ്ങളാണ് നേരിടുന്നത്.
എരമല്ലൂർ മുതൽ അരൂർ കുമ്പളം പാലം കടന്നു കിട്ടാൻ രണ്ടു മണിക്കൂറോളം വിവിധയിടങ്ങളിൽ കുരങ്ങിക്കിടക്കണം. ഉയരപ്പാതയുടെ അഞ്ചാം റീച്ചിൽ മേൽപാലം വാർക്കുന്നതും, ഗർഡറുകൾ മുകളിൽ കയറ്റുന്ന ജോലികളും ദ്രുതഗതിയിൽ നീങ്ങുകയാണ്.
ഇതിന്റെ ഭാഗമായി വലിയ പുളളർ ലോറികൾ, മാൻ ലിഫ്റ്റുകൾ, ജെ.സി ബി,ക്രെയിനുകൾ, ട്രെയിലർ ലോറികൾ, മിക്സർ മെഷീൻ ഘടിപ്പിച്ച ലോറികൾ, കോൺക്രീറ്റ് ഗർഡറുകൾ എന്നിവ കുത്തിയതോട് മുതൽ അരൂർ വരെ ഇരു ഭാഗത്തെയും സർവീസ് റോഡിലൂടെ കടന്നു പോകുന്നതും ഗതാഗത തടസ്സങ്ങൾക്കു കാരണമാകുന്നു.
ഇതിനിടെ റോഡു വക്കിൽ അപകടകരമായി നില കൊള്ളുന്ന വൈദ്യുത പോസ്റ്റും, ട്രാൻസ്ഫോമറുകളും മാറ്റിയിടുന്ന പണികളും പുരോഗമിക്കുന്നു. ഇവയെല്ലാം ഓണക്കാലത്ത് ഈ ഭാഗത്തെ ജനജീവിതം നിശ്ചലമാക്കുകയാണ്.
നൂറിലേറെ ഓട്ടോകളുള്ള സ്റ്റൻഡുകളിൽ ഒരു ഓട്ടോ റിക്ഷ പോലും ഇടാൻ കഴിയുന്നില്ല. പച്ചക്കറി പല ചരക്കു കടകളും പൂക്കച്ചവടക്കാരും ഒഴിഞ്ഞ നിലയിലാണ്.
ഈ ഓണക്കാലം വറുതിയുടെ നിഴലിലാണ് കടന്നുവരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]