കൊച്ചി ∙ നഗരത്തിലെ ബാറിൽ സിനിമ സ്റ്റൈലിൽ മോഷണം നടത്തിയ മുൻ ജീവനക്കാരൻ പിടിയിൽ. ബാനർജി റോഡിലുള്ള ബാറിൽ നിന്നു കഴിഞ്ഞ മാസം 24നാണു 10 ലക്ഷം രൂപ മോഷണം പോയത്.
ബാറിലെ മുൻ ജീവനക്കാരൻ ആലപ്പുഴ പട്ടണക്കാട് സ്വദേശി വൈശാഖിനെയാണ് ഇന്നലെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിൽ നിന്ന് 5.60 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെടുത്തു.
വൈശാഖിനെ ബാറിൽ നിന്നു പിരിച്ചുവിട്ടതാണെന്നു പൊലീസ് പറഞ്ഞു.
ബാറിലെ രീതികൾ നന്നായി അറിയാവുന്ന വൈശാഖ് 24ന് പുലർച്ചെ സ്ഥലത്തെത്തി മോഷണം നടത്തുകയായിരുന്നു. ഇതിനു മുന്നോടിയായി സിസിടിവി ക്യാമറകൾ സ്പ്രേ പെയ്ന്റടിച്ചു മറച്ചു.
തലയും മുഖവും മറയ്ക്കുന്ന ഷർട്ടിട്ടാണു പണം സൂക്ഷിക്കുന്ന മുറിയിൽ കടന്നത്. മിക്ക സിസിടിവികളിലേയും ദൃശ്യങ്ങൾ മറച്ചിരുന്നതിനാൽ മോഷ്ടാവിനെ കണ്ടെത്തുക എളുപ്പമായിരുന്നില്ല.
ലഭ്യമായ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നു സംശയം തോന്നിയവരുടെ ചിത്രങ്ങൾ എടുത്തു. ഇതിൽനിന്നു വൈശാഖിന്റെ മുഖം പതിയാത്ത ചിത്രം ലഭിച്ചു.
പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ വച്ചു ആളെ കണ്ടെത്താനായി പിന്നീടുള്ള ശ്രമം.
സംശയിക്കപ്പെടുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു. ബാറിൽ നിന്നു പിരിച്ചുവിട്ടയാൾ എന്ന നിലയിൽ വൈശാഖിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും പൊലീസ് പരിശോധിച്ചിരുന്നു.
ഇതിൽ നിന്നു മോഷണ സമയത്തു ധരിച്ചിരുന്നതിനു സമാനമായ ഷർട്ട് ധരിച്ചു നിൽക്കുന്ന ചിത്രം ലഭിച്ചതോടെയാണു പൊലീസ് പ്രതിയിലേക്കെത്തിയത്. മോഷ്ടിച്ച് എടുത്തതിൽ നാലര ലക്ഷത്തോളം രൂപ പ്രതി ചെലവഴിച്ചതായി പൊലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]