
ഫോർട്ട്കൊച്ചി∙ സാന്താക്രൂസ് മൈതാനത്തെ കൂറ്റൻ മഴ മരം മറിഞ്ഞുവീണിട്ട് 2 മാസം കഴിഞ്ഞെങ്കിലും വെട്ടി മാറ്റുന്നതിന് നടപടിയായില്ല. 200 വർഷത്തോളം പഴക്കമുള്ള മരം മേയ് 29 നാണ് കനത്ത മഴയിൽ കട
പുഴകിയത്.മൈതാനത്തിന്റെ പകുതിയോളം ഭാഗത്ത് മരത്തിന്റെ ചില്ലകൾ നിറഞ്ഞു കിടക്കുന്നതിനാൽ സാന്താക്രൂസ് സ്കൂളിലെ വിദ്യാർഥികൾക്ക് മൈതാനം ഉപയോഗിക്കാൻ കഴിയുന്നില്ല. ഓണത്തിന് മുൻപ് മൈതാനം ഓണാഘോഷത്തിനായി ഒരുക്കിയെടുക്കാനുള്ള നീക്കവും മുടങ്ങി.
മരം ലേലം ചെയ്യുന്നതിന് മുന്നോടിയായി റവന്യു അധികൃതർ വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് തേടിയിരുന്നതായി കൗൺസിലർ ആന്റണി കുരീത്തറ പറഞ്ഞു. വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയെങ്കിലും ഫോറസ്റ്റ് അധികൃതർ എത്തി മരത്തിന് വിലയിടണമെന്നതാണ് തടസ്സമായി നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് മരം നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മൈതാനത്ത് നിൽക്കുന്ന മറ്റൊരു മഴമരത്തിന്റെ ശാഖകൾ തൊട്ടടുത്തുള്ള സെന്റ് ഫ്രാൻസിസ് എൽപി സ്കൂളിന് സമീപത്തേക്ക് ചാഞ്ഞു നിൽക്കുകയാണെന്നും ശാഖകൾ മുറിച്ചു മാറ്റണമെന്നും ആവശ്യമുയരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]