
സ്പോട് അഡ്മിഷൻ
പറവൂർ ∙ സഹകരണ പരിശീലന കോളജിൽ 2025 – 2026 വർഷത്തെ എച്ച്ഡിസി ആൻഡ് ബിഎം കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് 5ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
കോഴ്സ് കാലാവധി 12 മാസം. 94470 77511.
സ്പോട് അഡ്മിഷൻ
കുറുപ്പംപടി ∙ വായ്കര എസ്സിഎംഎസ് പോളിടെക്നിക് കോളജിൽ ഡിപ്ലോമ കോഴ്സുകളിൽ റഗുലർ, ലാറ്ററൽ എൻട്രി ഒഴിവുള്ള ഗവ.
ആൻഡ് മാനേജ്മെന്റ് സീറ്റുകളിൽ 14 വരെ സ്പോട് അഡ്മിഷൻ ഉണ്ടാകും. 7034780088.
താൽക്കാലിക ഒഴിവ്
പെരുമ്പാവൂർ ∙ വേങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക ഫാർമസിസ്റ്റ്, ഡോക്ടർ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 12ന് (ഫാർമസിസ്റ്റ് 10.30നും, ഡോക്ടർ 12നും).
സാമൂഹികാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ.
ബിരുദ സമർപണം
പെരുമ്പാവൂർ ∙ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരുദസമർപണം 2025 കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ മുൻ റജിസ്ട്രാർ ജെ. സുധീർ ബാനു ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ കെ.പി. ഷിബു, പ്രിൻസിപ്പൽ ഡോ.
നന്ദകുമാർ, ചെയർമാൻ കെ.എം. പരീത്, സെറീന എന്നിവർ പ്രസംഗിച്ചു.
നേത്ര പരിശോധനാ ക്യാംപ്
അങ്കമാലി ∙എച്ച്ഡിഎഫ്സി ലൈഫും വാസൻ ഐ കെയറും സംയുക്തമായി നടത്തുന്ന സൗജന്യനേത്ര പരിശോധനാ ക്യാംപ് ഇന്ന് 10 മുതൽ 3.30വരെ ബാങ്ക് ജംക്ഷനിലെ എച്ച്ഡിഎഫ്സി ലൈഫ് ബ്രാഞ്ചിൽ നടക്കും. തുടർ ചികിത്സയ്ക്കും അനുബന്ധ ഉപകരണങ്ങൾക്കും കിഴിവും നൽകും.
96459 57975
മെഡിക്കൽ ക്യാംപ് നാളെ
മുളന്തുരുത്തി ∙ കനിവ്, കർഷകസംഘം മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ സി.കെ.റെജി അനുസ്മരണത്തിന്റെ ഭാഗമായി എ.പി.വർക്കി മിഷൻ ആശുപത്രിയുടെയും ആരോഗ്യ തൈറോകെയർ ഡയഗ്നോസ്റ്റിക് സെന്ററിന്റെയും സഹകരണത്തോടെ നാളെ മെഡിക്കൽ ക്യാംപ് നടത്തും. ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 9 മുതൽ ഒന്നു വരെ നടക്കുന്ന ക്യാംപിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യണം. 94957 14243.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]