
കൊച്ചി നഗരത്തിൽ ഓടി നടന്ന് ആളുകളെ കടിച്ച് തെരുവുനായ
കൊച്ചി ∙ നഗരത്തിൽ മഹാരാജാസ് കോളജിലും ജില്ലാ കോടതി പരിസരത്തും ഓടി നടന്ന് ആളുകളെ കടിച്ച് തെരുവുനായ. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു ജില്ലാ കോടതി പരിസരത്തു വച്ച് സിപിഒ അൻസാരിക്കും കോടതിയിലെ വാച്ചർ അയ്യപ്പ കൈമൾക്കും കടിയേറ്റത്.
അതേ നായ തന്നെ ഇന്നു രാവിലെ മഹാരാജാസ് കോളജിലെ വനിതാ ജീവനക്കാരി നിത്യയേയും ഒന്നാം വർഷ ബിരുദവിദ്യാർഥി അമനേയും കടിച്ചു. ഒടുവിൽ രംഗത്തിറങ്ങിയ ഡോഗ് സ്ക്വാഡ് ഇവിെട
നിന്ന് 3 നായകളെ പിടികൂടി. ഇന്നലെ രാത്രി എട്ട് മണിയോടെ ജില്ലാ കോടതിക്ക് മുന്നില്‍ നിന്ന സിപിഒ അന്‍സാരിയായിരുന്നു നായയുടെ ആദ്യത്തെ ഇര.
അന്‍സാരിയുടെ നിലവിളി കേട്ട് ഓടി വന്ന കോടതിയിലെ വാച്ചര്‍ അയ്യപ്പ കൈമള്‍ കാലില്‍ നിന്ന് ചോരവാര്‍ന്ന അന്‍സാരിയെ പെട്ടെന്നു തന്നെ സമീപത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പ്രതിരോധ വാക്സിനുമെടുപ്പിച്ചു.
അന്‍സാരിയെ ആശുപത്രിയിലാക്കി തിരികെ ജില്ലാ കോടതിയിലെത്തിയ അയ്യപ്പ കൈമളിനെ കാത്ത് അതേ തെരുവുനായ നിൽപ്പുണ്ടായിരുന്നു. കോടതി മുറ്റത്ത് വച്ച് അയ്യപ്പ കൈമളിന്റെ കാലില്‍ മുട്ടിന് താഴെയായിരുന്നു ആക്രമണം.
തൊട്ടുപിന്നാലെ തെരുവുനായ സ്ഥലംവിട്ടു. ചോരവാര്‍ന്ന കാലുമായി അയ്യപ്പ കൈമളും ജനറല്‍ ആശുപത്രിയിലെത്തി.
ഇരുവര്‍ക്കും പിന്നാലെ തെരുവുനായയുടെ കടിയേറ്റ് കൂടുതല്‍ പേര് ആശുപത്രിയിലെത്തി. പത്തിലേറെ പേര്‍ക്കാണ് ഇന്നലെ രാത്രി മാത്രം ഇതേ മേഖലയിൽ നിന്ന് തെരുവുനായയുടെ കടിയേറ്റത്. ഈ നായയുെട
പരാക്രമം രാവിലെയും തുടർന്നു. രാവിലെ മഹാരാജാസ് കോളജിലെത്തിയ ജീവനക്കാരി നിത്യ ഓഫീസ് മുറി തുറക്കാനായി പടിക്കെട്ടിറങ്ങി വരുമ്പോൾ സമീപത്തു കിടക്കുകയായിരുന്ന നായ കടിക്കുകയായിരുന്നു.
കാലിൽ കടിയേറ്റ നിത്യ അവിടെ വീണു. വീണ്ടും നിത്യയെ കടിച്ച നായ കാലിൽ പിടിവിടാതെ വന്നതോടെ മറ്റുള്ളവർ ഓടിക്കൂടിയാണ് രക്ഷപെടുത്തിയത്.
പിന്നാലെ കോളജിലെത്തിയ ഒന്നാം വർഷ വിദ്യാർഥി അമന്റെ കാലിനും നായ കടിച്ചു. തുടർന്ന് ഇരുവരേയും ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
മറ്റൊരു വിദ്യാർഥിയുടെ തലയിലും നായയുടെ പോറലേറ്റു എന്ന സംശയത്തിൽ ജനറൽ ആശുപത്രിയിലെത്തി പ്രതിരോധ വാക്സിനെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]