
എറണാകുളം ജില്ലയിൽ ഇന്ന് (02-07-2025); അറിയാൻ, ഓർക്കാൻ
ഇന്ന്
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
ഇന്നും നാളെയും ജലവിതരണം മുടങ്ങും
ആലുവ∙ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണിയും വാട്ടർ ടാങ്കിന്റെ ക്ലീനിങ്ങും നടക്കുന്നതിനാൽ ഇന്നും നാളെയും ആലുവ നഗരസഭയിൽ പൂർണമായും ചൂർണിക്കര, കീഴ്മാട് പഞ്ചായത്തുകളിൽ ഭാഗികമായും ജലവിതരണം മുടങ്ങും.
പ്രശ്നോത്തരി മത്സരം 16ന്
ആലുവ∙ കെ.എ.
അലിയാർ സ്മാരക ഗ്രന്ഥശാല 16നു സ്കൂൾ വിദ്യാർഥികൾക്കായി ബഷീർ സാഹിത്യ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക.
10നു മുൻപു റജിസ്റ്റർ ചെയ്യണം. 9539350980.
മുട്ടക്കോഴി വിതരണം
ആലുവ∙ എടത്തല ഗവ. മൃഗാശുപത്രിയിൽ വാക്സിനേഷൻ കഴിഞ്ഞ, 2 മാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നാളെ 9.30നു നടക്കും.
വില ഒന്നിനു 130 രൂപ. 9388631866.
റോളർ സ്കേറ്റിങ് പരിശീലനം
ആലുവ∙ റോളർ സ്കേറ്റിങ് ക്ലബ് എല്ലാ ശനിയാഴ്ചയും 3ന് എടത്തല നാലാംമൈൽ ജ്യോതി പബ്ലിക് സ്കൂളിൽ റോളർ സ്കേറ്റിങ്, റോളർ നെറ്റഡ് ബോൾ എന്നിവയിൽ പരിശീലനം നൽകും.
9846126988.
ഡിസബിലിറ്റി അവാർഡിന് അപേക്ഷിക്കാം
കൊച്ചി ∙ ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയവർക്കുള്ള കേന്ദ്ര സർക്കാരിന്റെ നാഷനൽ ഡിസബിലിറ്റി അവാർഡ് 2025ന് അപേക്ഷിക്കാം. ഓരോ വിഭാഗത്തിലുമുള്ള നോമിനേഷനുകൾ ഓൺലൈനായാണ് അയയ്ക്കേണ്ടത്.
അവസാന തീയതി 15. കൂടുതൽ വിവരങ്ങൾക്ക് www.depwd.gov.in, www.awards.gov.in.
സ്റ്റാസ് ഇടപ്പള്ളിയിൽ യുജി, പിജി സ്പോട് അഡ്മിഷൻ
കൊച്ചി ∙ സീപാസിന് കീഴിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ (സ്റ്റാസ്) ബിഎസ്സി ഇലക്ട്രോണിക്സ് വിത് കംപ്യൂട്ടർ ടെക്നോളജി, ബിസിഎ, ബിഎസ്സി സൈബർ ഫൊറൻസിക്, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ഇന്റഗ്രേറ്റഡ് എംസിഎ, എംഎസ്സി സൈബർ ഫോറൻസിക്സ്, എംഎസ്സി. കംപ്യൂട്ടർ സയൻസ്, എംഎസ്സി.
അപ്ലൈഡ് ഇലക്ട്രോണിക്സ്, എംസിഎ കോഴ്സുകളിലേക്ക് സ്പോട് അഡ്മിഷൻ നേടാം. അർഹതപ്പെട്ട
വിദ്യാർഥികൾക്ക് സർക്കാർ നിയമ പ്രകാരമുള്ള ഫീസ് ഇളവ് ലഭിക്കും. ഫോൺ : 9995212341, 9995556565
കേന്ദ്രീയ വിദ്യാലയയിൽ സീറ്റൊഴിവ്
കൊച്ചി ∙ നേവൽ ബേസ് കേന്ദ്രീയ വിദ്യാലയയിൽ 4, 7, 9, പ്ലസ് വൺ ഹ്യുമാനിറ്റീസ്, പ്ലസ് ടു ക്ലാസുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
അപേക്ഷാ ഫോം സ്കൂളിൽ ലഭിക്കും. 5 വരെ അപേക്ഷിക്കാം.
0484 2668472. മുട്ടുമാറ്റിവയ്ക്കൽ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാംപ്
കൊച്ചി ∙ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ മുട്ടുമാറ്റിവയ്ക്കൽ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാംപ് 7,8,9 തീയതികളിൽ നടക്കും.
ഓർത്തോ സർജറി വിഭാഗത്തിലെ ഡോ. എം.ബി.
നിതീഷ് നേതൃത്വം നൽകും. സൗജന്യ കൺസൽറ്റേഷനും ശസ്ത്രക്രിയയ്ക്കു കുറഞ്ഞ നിരക്കുമായിരിക്കും.
80863 32228. വിദ്യാർഥികൾക്ക് കാഷ് അവാർഡിന് അപേക്ഷിക്കാം
കൊച്ചി∙ 2024-2025 അധ്യയന വർഷത്തിൽ കേരള സിലബസിൽ 10, 12 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+, A1 അഥവാ സിബിഎസ്ഇ, ഐസിഎസ്ഇ 10, 12 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും 90 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങിയ, ജില്ലയിലെ വിമുക്ത ഭടന്മാരുടെ മക്കൾക്ക് ഒറ്റത്തവണ കാഷ് അവാർഡിന് അപേക്ഷിക്കാം.
അപേക്ഷകൾ www.serviceonline.hovt.in/kerala എന്ന വെബ്സൈറ്റ് വഴി നൽകണം. തുടർ പരിശോധനകൾക്കായി അപേക്ഷകളുടെ പ്രിന്റ് ഔട്ട്, അസ്സൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 20ന് മുൻപ് ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ സമർപ്പിക്കണം.
ഫോൺ: 0484 2422239
അധ്യാപക ഒഴിവ്
കുസാറ്റ് എസ്ഒഇ
കളമശേരി∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 3ന് 10ന് 94471 06663 .
കൊങ്ങോർപ്പിള്ളി ഗവ.എച്ച്എസ്എസ്
ആലങ്ങാട്∙ യുപി വിഭാഗം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
0484 2515504. പുതുപ്പാടി എഫ്ജെഎം സ്കൂൾ
കോതമംഗലം∙ ഹയർ സെക്കൻഡറി കണക്ക് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഇന്നു 10ന്. ഏലൂർ ഗവ.എച്ച്എസ്എസ്
ഏലൂർ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 11ന്.
94977 84081. ആലുവ സെന്റ് സേവ്യേഴ്സ്
ആലുവ∙ ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച വെള്ളിയാഴ്ച 11ന്.
എടത്തല നൊച്ചിമ എച്ച്എസ്
ആലുവ∙ ഇംഗ്ലിഷ്, നാച്വറൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ യഥാക്രമം 10നും 11നും.
കിഴക്കേപ്രം ഗവ.യുപി സ്കൂൾ
പറവൂർ ∙ പാർട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]