
പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ച് പരിശുദ്ധ കാതോലിക്കാ ബാവാ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രന്റെ കുടുംബത്തിന് ആശ്വാസമേകാൻ ഓർത്തഡോക്സ് സഭാധ്യക്ഷനെത്തി. ഭാര്യയെയും, മക്കളെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആശ്വസിപ്പിച്ചു. കുടുംബത്തിനുണ്ടായ നഷ്ടം നികത്താനാവുന്നതല്ലെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. രാജ്യം കുടുംബത്തിനൊപ്പമുണ്ട്. വേദനയിൽ കഴിയുന്ന ബന്ധുക്കൾക്ക് മാനസിക പിന്തുണ നൽകുകയെന്നത് സഭയുടെ ധർമമാണ്. മലങ്കര ഓർത്തഡോക്സ് സഭ രാമചന്ദ്രന്റെ കുടുംബത്തെ ചേർത്ത് പിടിക്കുന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു. പാലാരിവട്ടം സെന്റ് ജോർജ് വലിയപള്ളി വികാരി ഫാ.ജിജു വർഗീസ്, സാമൂഹിക പ്രവർത്തകൻ ജോർജ് സെബാസ്റ്റ്യൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.