
പോസ്റ്റ് ഓഫിസ് ജംക്ഷൻ അപകടങ്ങളുടെ മേൽവിലാസം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പിറവം∙ അശാസ്ത്രീയ റോഡ് നിർമാണം മൂലം ഒട്ടേറെ അപകടങ്ങൾക്ക് വഴി വച്ച പോസ്റ്റ് ഓഫിസ് ജംക്ഷനിൽ വീണ്ടും അപകടം. ഇന്നലെ ഉച്ചയ്ക്കു ശേഷം കടവു റോഡിൽ നിന്ന് എത്തിയ കാർ ജംക്ഷനിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ പാർക്ക് ചെയ്തിരുന്ന കാർ വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിലേക്കു കയറിയാണ് നിന്നത്. സാധാരണ നിലയിൽ തിരക്കേറിയ ഭാഗമാണെങ്കിലും സംഭവ സമയത്തു ആളുകൾ ഇല്ലാതിരുന്നതിനാൽ കൂടുതൽ അത്യാഹിതം ഒഴിവായി. നടക്കാവ് ഹൈവേയും പെരുവംമൂഴി റോഡും സന്ധിക്കുന്ന ഇവിടെ അപകടം പതിവാണ്.
നേരത്തെ പെരുവംമൂഴി റോഡ് ഉയർത്തി ടാർ ചെയ്തതോടെ നടക്കാവ് റോഡിനൊപ്പം തന്നെ ജംക്ഷനിൽ ഉയരമായി. 2 റോഡുകളിലൂടെയും വാഹനങ്ങൾ വേഗതയിലെത്തുന്നതാണ് അപകടങ്ങൾക്ക് കാരണം. നിലവിലെ ഗതാഗത ക്രമമനുസരിച്ച് ഭാര വാഹനങ്ങളെല്ലാം പോസ്റ്റ് ഓഫിസ് ജംക്ഷനിലെത്തിയാണ് ടൗണിലേക്ക് പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും. നേരത്തെ പരാതിയെ തുടർന്നു റോഡിന്റെ മധ്യഭാഗത്തു വേഗ നിയന്ത്രണത്തിനു ബോർഡ് സ്ഥാപിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായി.