
എടിഎം കൗണ്ടറിൽ സൈക്കിൾ കയറ്റി; മോഷ്ടാക്കളെന്നു സംശയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പറവൂർ ∙ ഇളന്തിക്കര കവലയിൽ സ്വകാര്യ വ്യക്തി നടത്തുന്ന എടിഎം കൗണ്ടറിന്റെ അകത്തേക്ക് 2 പേർ ചേർന്നു സൈക്കിൾ കയറ്റി. സെൻസർ പ്രവർത്തിച്ചു സൈറൻ മുഴങ്ങിയതോടെ ഇരുവരും സൈക്കിൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. എടിഎം കുത്തിപ്പൊളിച്ചു പണം മോഷ്ടിക്കാനുള്ള ശ്രമമായിരുന്നെന്നാണു നിഗമനം. സൈക്കിളുമായി എത്തിയ 2 പേരും തലയിൽ മുണ്ട് ഇട്ടു മുഖം മറച്ചിരുന്നു.
എടിഎമ്മിന് നാശനഷ്ടമുണ്ടാക്കുകയോ പണം മോഷ്ടിക്കുകയോ ചെയ്തിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ എടിഎം ഉടമ പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകി. ടാറ്റ കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്തു സ്വകാര്യ വ്യക്തി നടത്തുന്ന എടിഎമ്മിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സൈക്കിൾ പൊലീസ് കസ്റ്റഡിയിലെടുത്തു.