കൊച്ചി ∙ സിനിമാ മോഹം തുടങ്ങിയ കാലത്തു കണ്ടുമുട്ടിയ വിപ്ലവകാരിയാണു സംവിധായകൻ ടി.വി. ചന്ദ്രനെന്ന് നടൻ മമ്മൂട്ടി.
ഫെഡറേഷൻ ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളം സംഘടിപ്പിച്ച സംവിധായകൻ ടി.വി. ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50–ാം വർഷത്തോടനുബന്ധിച്ച ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വില്ലന്മാരെ ഇടിച്ചിടുന്ന നായകനാകണമെന്നു മോഹിച്ചിരുന്നതു കുട്ടിക്കാലത്തു മാത്രമാണ്. അതുകൊണ്ടുതന്നെ ടി.വി.
ചന്ദ്രനെപ്പോലൊരു സംവിധായകന്റെ ഓഫർ ഒരുകാലത്തും നിരസിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.
കഥകളുടെ പേരിൽ താനും ടി.വി. ചന്ദ്രനും തമ്മിൽ ഇടയ്ക്കിടെയുണ്ടാകാറുള്ള യുദ്ധത്തെ ഓർത്തെടുത്ത മമ്മൂട്ടി, ഇപ്പോൾ ലോകത്തിൽ നടക്കുന്ന യുദ്ധത്തിൽ മനുഷ്യർ ജയിക്കണമെന്നു പറഞ്ഞു.
ഫെഡറേഷന്റെ സ്നേഹാദരം മമ്മൂട്ടി ടി.വി.
ചന്ദ്രനു സമ്മാനിച്ചു. സംവിധായകൻ കമൽ പൊന്നാടയണിയിച്ചു.
ടി.വി. ചന്ദ്രന്റെ ഭാര്യ രേവതി ചന്ദ്രനെ നടി സജിത മഠത്തിൽ പൊന്നാടയണിയിച്ചു.
ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കുന്ന ടി.വി. ചന്ദ്രന്റെ തിരക്കഥാ സമാഹാരത്തിന്റെ കവർ നടൻ ജോയ് മാത്യു പ്രകാശനം ചെയ്തു.
ദൃശ്യതാളം മാസികയുടെ ടി.വി. ചന്ദ്രൻ പ്രത്യേക പതിപ്പ് നടൻ ഇർഷാദ് അലി ഷൈൻ ടോം ചാക്കോയ്ക്കു നൽകി പ്രകാശനം ചെയ്തു.
മാക്ടയുടെ സ്നേഹാദരം പ്രസിഡന്റ് ജോഷി മാത്യു മാത്യു ടി.വി. ചന്ദ്രനു നൽകി.
രാധാകൃഷ്ണൻ ചെറുവല്ലി, കെ.ജി. ജയൻ, സണ്ണി ജോസഫ്, പ്രിയങ്ക നായർ, സുധീഷ്, പട്ടണം റഷീദ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

