കൊച്ചി ∙ അടുത്ത 25 വർഷത്തെ വികസനം ലക്ഷ്യമിട്ടു കൊച്ചി വിമാനത്താവള കമ്പനി മാസ്റ്റർ പ്ലാൻ തയാറാക്കുന്നു. മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനു കൺസൽറ്റൻസിയെ തേടി ടെൻഡർ വിളിച്ചു.
വിമാനത്താവളത്തിലെ രണ്ടാം റൺവേയും ടാക്സി ബേ, അനുബന്ധ വ്യോമ ഭാഗത്തെ വികസന പ്രവർത്തനങ്ങൾ, പുതിയ പാസഞ്ചർ ടെർമിനലുകളും കാർഗോ കോംപ്ലക്സും, വിമാനത്താവളത്തിലേയ്ക്കുള്ള മൾട്ടി മോഡൽ കണക്റ്റിവിറ്റി, സിയാലിന്റെ കൈവശമുള്ള ഭൂമിയുടെ പരമാവധി വികസന സാധ്യതകൾ എന്നിവയാണു മാസ്റ്റർ പ്ലാനിൽ പ്രധാനമായും ഉണ്ടാവുക.
വ്യോമ ഭാഗത്തെ വികസന പ്രവർത്തനങ്ങളിൽ പുതിയ റൺവേ, ടാക്സി വേ, ഏപ്രണുകൾ, ടെക്നിക്കൽ ബ്ലോക്ക്, എയർ ട്രാഫിക് കൺട്രോൾ ടവർ , പെരിമീറ്റർ റോഡ്, ഇന്ധനം നിറയ്ക്കുന്നതിനുള്ള സംവിധാനം, ആധുനിക നാവിക സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു.പുതിയ പാസഞ്ചർ, കാർഗോ ടെർമിനൽ കോംപ്ലക്സുകൾ, വാണിജ്യ കേന്ദ്രങ്ങൾ, പാർക്കിങ് സംവിധാനങ്ങൾ, അപ്രോച്ച് റോഡുകൾ, ഇന്ധന വിതരണ സംവിധാനങ്ങൾ എന്നിവയാണു ലാൻഡ് സൈഡിലെ വികസന പ്രവർത്തനങ്ങൾ. 10 മാസമാണു പ്ലാൻ തയാറാക്കാൻ അനുവദിച്ചിരിക്കുന്ന സമയം.
ടെൻഡറുകൾ ഈ ദിവസങ്ങളിൽ തുറന്ന് കൺസൽറ്റൻസിയെ കണ്ടെത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

