കൂത്താട്ടുകുളം ∙ ടൗണിൽ വില്ലേജ് ഓഫിസ്, സബ് റജിസ്ട്രാർ ഓഫിസ് എന്നിവയ്ക്കു മുൻപിലെ അനധികൃത പാർക്കിങ് മൂലം ബസുകൾക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തേക്ക് എത്താനാകുന്നില്ല. കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും വെയിലും മഴയുമേറ്റ് എംസി റോഡരികിലേക്ക് ഓടിയെത്തി വേണം യാത്രക്കാർക്ക് ബസിൽ കയറാൻ.
ബസുകൾക്ക് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് എത്താൻ മീഡിയനായിരുന്നു നേരത്തെ പ്രതിസന്ധി. നഗരസഭ ഇടപെട്ട് പിഡബ്ല്യുഡിയുടെ അനുമതി വാങ്ങി ഏതാനും ദിവസം മുൻപ് 10 മീറ്ററോളം മീഡിയൻ പൊളിച്ചു നീക്കി.
ഇതോടെ ആളുകൾ സൗകര്യപ്രദമായി സ്വകാര്യ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാൻ തുടങ്ങി. മൂന്ന് ‘നോ പാർക്കിങ്’ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതിന്റെ ചുവട്ടിലാണ് അനധികൃത പാർക്കിങ്.
വാഹനങ്ങളിൽ തട്ടുന്നതിനാലാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തേക്ക് കയറ്റി നിർത്താൻ സാധിക്കാത്തത് എന്നാണ് ബസ് ജീവനക്കാരുടെ വിശദീകരണം.
ജനപ്രതിനിധികൾ പാർക്കിങ് സംബന്ധിച്ച് പൊലീസിൽ അറിയിച്ചെങ്കിലും നടപടിസ്വീകരിച്ചില്ല എന്നാണ് പരാതി.
കെഎസ്ആർടിസി ഡിപ്പോയിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിലും നഗരസഭാ അധികൃതർ ബസുകൾക്ക് നിർദേശം നൽകണമെന്ന് അറിയിച്ചിരുന്നുവെങ്കിലും വേണ്ട പരിഗണന നൽകുന്നില്ല എന്നും ആക്ഷേപമുണ്ട്.
9 മാസം മുൻപ് മരം വീണ് തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഒരു മാസം മുൻപാണ് നഗരസഭ രണ്ടര ലക്ഷം രൂപ മുടക്കി പുനർ നിർമിച്ചത്.
ഇതിനു ശേഷമാണ് മീഡിയൻ പൊളിച്ചു നീക്കി ബസുകൾക്ക് സൗകര്യം ഒരുക്കിയതും.
എന്നാൽ ഇവയൊന്നും ജനങ്ങൾക്ക് വേണ്ട വിധം പ്രയോജനപ്പെടാത്തതിൽ പ്രതിഷേധം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

