പറവൂർ ∙ സത്താർ ദ്വീപിനെ അപകടത്തിലാക്കുന്ന മണ്ണ് ഡ്രജിങ് നിർത്തണമെന്ന് ആവശ്യം. പുതിയ ദേശീയപാത – 66 നിർമാണത്തിനു വേണ്ടിയാണ് 2 മാസമായി ദ്വീപിന് സമീപം പുഴയിൽ നിന്നു മണ്ണെടുക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുള്ള ദ്വീപിന്റെ കുറച്ചു ഭാഗങ്ങളിൽ മാത്രമേ ചിറയുള്ളൂ. ചിറയുടെ പല ഭാഗവും തകർന്ന നിലയിലുമാണ്.
ചിറയോട് ചേർന്നു ഡ്രജിങ് നടത്തുന്നതിനാൽ വീടുകൾ അപകടഭീഷണി നേരിടുന്നുണ്ടെന്നും ഈ രീതിയിൽ ഡ്രജിങ് തുടർന്നാൽ ദ്വീപിന്റെ നിലനിൽപു പ്രതിസന്ധിയിലാകുമെന്നും നാട്ടുകാരനും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ കെ.പി.വിശ്വനാഥൻ പറഞ്ഞു.
പകലും രാത്രിയും ഡ്രജിങ് നടത്തുന്നുണ്ട്. വടക്കേക്കര പഞ്ചായത്തിന്റെ 3–ാം വാർഡിലാണ് സത്താർ ദ്വീപ് സ്ഥിതിചെയ്യുന്നത്.
100 ഏക്കറിലേറെയുള്ള ദ്വീപിൽ 114 കുടുംബങ്ങളിലായി ആയിരത്തിൽ താഴെ ആളുകൾ ജീവിക്കുന്നു. കാറ്റും മഴയും വേലിയേറ്റവും ഭീതി വിതയ്ക്കുന്ന ദ്വീപിൽ പാലം, റോഡ്, പുഴയുടെ തീരത്തു സംരക്ഷണ ഭിത്തി എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുകയാണ് സത്താർ ദ്വീപ് കൂട്ടായ്മ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

