മരട് ∙ സ്ഥാനാർഥി തന്നെ ചുമരെഴുത്തും പ്രചാരണവും. 22–ാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി പി.പി.ഷിബുവിനാണു പിടിപ്പതു പണി.
പോസ്റ്റർ ഡിസൈനിങും ഷിബു തന്നെ. സിനിമ, സീരിയൽ, പരസ്യ കലാസംവിധാന രംഗത്തു പ്രവർത്തിക്കുന്ന ഷിബുവിന് ഇതൊക്കെ നിസ്സാരം.
പ്രചാരണത്തിന്റെ ഇടവേളകളിലാണു ചുമരെഴുത്ത്. മറ്റു യുഡിഎഫ് സ്ഥാനാർഥികളുടെ ചുമരെഴുതാനും സമയം കണ്ടെത്തുന്നു.
ഇതിനിടെ വീടു കയറൽ 3 റൗണ്ട് പൂർത്തിയാക്കി. കോൺഗ്രസ് പ്രവർത്തകരും കൂട്ടുകാരും കട്ടയ്ക്ക് സപ്പോർട്ട് ഉള്ളപ്പോൾ പേടിക്കാനില്ലെന്നു ഷിബു.
2015ലും ഷിബു യുഡിഎഫിനായി രംഗത്തിറങ്ങിയിരുന്നു. അന്നു 76 വോട്ട് വ്യത്യാസത്തിലാണു വിജയം നഷ്ടമായത്.
അതിനാൽ ഇക്കുറി പഴുതടച്ചുള്ള പ്രചാരണമാണെന്നു ഷിബു പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

