കളമശേരി ∙ ഷണ്ടിങ്ങിനിടയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി മൺതിട്ടയിലേക്ക് ഇടിച്ചുകയറിയ സംഭവം എൻജിൻ തകരാറുമൂലമല്ലെന്ന് ഉദ്യോഗസ്ഥർ. ട്രെയിനിനു ബ്രേക്ക് തകരാറുണ്ടായിരുന്നില്ലെന്നും ട്രെയിനിന്റെ എൻജിൻ ഭാഗം സാധാരണപോലെ ഓടിച്ച് എറണാകുളത്തെത്തിച്ചതായും അവർ പറഞ്ഞു.
ബ്രേക്ക് തകരാറിലാവുകയോ ചക്രങ്ങൾ കുരുങ്ങുകയോ ചെയ്താൽ അവിടെവച്ചു തന്നെ എൻജിൻ പാളം തെറ്റേണ്ടാതായിരുന്നുവെന്ന് അവർ വ്യക്തമാക്കി.
ഈ പ്രദേശം അപകട മേഖലയാണ്.
ഇവിടെ നടക്കുന്ന 5–ാമത്തെ അപകടമാണ് 28ന് ഉച്ചയ്ക്ക് സംഭവിച്ചത്. പാളത്തിന്റെ ഉയർച്ചയും ചെരിവും അപകടകാരണമായി പറയുന്നുണ്ട്.
മുൻ അപകടങ്ങളിൽ തകർന്ന കാറ്റിൽ ഗാർഡുകൾ ഒന്നും ഇവിടെ നിന്നു നീക്കം ചെയ്തിരുന്നില്ല. ഇന്നലെ ചെന്നൈയിൽ നിന്നെത്തിയ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫിസർ ഇവിടെ പരിശോധന നടത്തി.
അപകടത്തെക്കുറിച്ച് റെയിൽവേ അന്വേഷണം ആരംഭിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

