കൊച്ചി ∙ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു ജില്ലയിൽ കമ്യൂണിസ്റ്റു പാർട്ടികളിലെ കൊടുക്കൽ വാങ്ങലുകൾ മുന്നണി ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നു.സിപിഐ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ.വി. രവീന്ദ്രൻ, സിപിഐ ആദ്യകാല നേതാവ് കെ.സി.
പ്രഭാകരന്റെ മകളും പാർട്ടി മുൻ ജില്ലാ കൗൺസിൽ അംഗവുമായ രമ ശിവശങ്കരൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെറൂബി സെലസ്റ്റിന, മണ്ഡലം കമ്മിറ്റി അംഗം സി. കെ.
മോഹനൻ എന്നിവർക്കൊപ്പം എൺപതോളം പേരാണു സിപിഐയിൽ നിന്നു സിപിഎമ്മിലേക്കു ചേർന്നത്. തൃക്കാക്കരയിൽ നഗരസഭ കൗൺസിലർ എം.
ജെ. ഡിക്സൺ സിപിഐ വിട്ട് സിപിഎമ്മിലേക്കു പോകാൻ തീരുമാനിച്ചിട്ടുണ്ട്.
ഇവർ പോകുന്നതിലല്ല, സിപിഎം ജില്ലാ സെക്രട്ടറി അവരെ സ്വീകരിച്ചതിലാണു സിപിഐയ്ക്കു പരിഭവം.
ഇതിനു ബദലായി സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയുമായ കെ.ബി. സോമശേഖരനെ പാർട്ടിയിലേക്കു സ്വീകരിച്ചു പകരം വീട്ടാനാണു സിപിഐ തീരുമാനം.
കളം മാറിയവരും മാറുന്നവരും അതതു പാർട്ടികളിൽ നടപടി നേരിട്ടു പുറത്തു പോയതാണെന്നു ഇരു പാർട്ടികളും വ്യക്തമാക്കുന്നു. പാർട്ടി മാറിവരുന്നവരെ സ്വീകരിക്കുന്നതിലും ഇരു പാർട്ടികളിലും ഒരു ന്യായീകരണമുണ്ട്– ‘അവരെ സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസിലോ, ബിജെപിയിലോ പോകും.
അത്ര അപകടമല്ലല്ലോ ഇത്!’
കാനം വന്നതും ചരിത്രം
മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ടി. രഘുവരനെതിരെ 2016ൽ പാർട്ടി നടപടിയെടുത്തപ്പോൾ അദ്ദേഹം സിപിഐ യിൽ ചേർന്നതു മുതലാണു സമീപകാലത്ത് ഇരു പാർട്ടികളും കൊടുക്കൽ വാങ്ങലിനു തുടക്കമിട്ടത്.
ഉദയംപേരൂരിൽ നടത്തിയ പൊതു സമ്മേളനത്തിലാണു അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രഘുവരനെ സ്വീകരിച്ചത്. പിന്നീട് സിപിഎം കൊച്ചി ഏരിയ സെക്രട്ടറിയായിരുന്ന എം.ഡി. ആന്റണി, ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എളങ്കുന്നപ്പുഴയിൽ ദിലീപ് കുമാർ, കോതമംഗലത്ത് സിപിഎം ഏരിയ കമ്മിറ്റി അംഗം പി.ടി.
ബെന്നി, പറവൂരിൽ സിഐടിയു ഏരിയ സെക്രട്ടറിയും മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയുമായിരുന്ന രാജീവ് എന്നിവർ സിപിഎം വിട്ട് സിപിഐയിൽ എത്തി.
ഇതിൽ രഘുവരൻ ഇപ്പോൾ സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. എം.ഡി.
ആന്റണി കുറച്ചുകാലം കൊച്ചി മണ്ഡലം സെക്രട്ടറിയുടെ ചുമതല വഹിച്ചു. ദിലീപ് കുമാർ വൈപ്പിനിലും ബെന്നി കോതമംഗലത്തും മണ്ഡലം സെക്രട്ടറിമാരും.സിപിഐയിൽ നിന്നു സിപിഎമ്മിലേക്കു പോയ നേതാക്കളും ഉണ്ട്.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന ഇ.എം. സുനിൽകുമാർ ഇപ്പോൾ സിപിഎമ്മിലാണ്.
സിപിഐ വൈപ്പിൻ മണ്ഡലം സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമായിരുന്ന ഇ.സി. ശിവദാസും സിപിഎമ്മിൽ ചേർന്നു.
സിപിഐ ആലുവ മണ്ഡലം സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന അസ്ലഫ് പാറേക്കാടൻ പോയത് ട്വന്റി20യിലേക്കാണ്.അങ്കമാലിയിലും കുന്നത്തുനാടും കുറച്ചധികം സിപിഐ പ്രവർത്തകർ സിപിഎം പ്രവേശനത്തിനു കാത്തു നിൽക്കുന്നുമുണ്ട്.
വിഭാഗീയതയുടെ കൊഴിഞ്ഞുപോക്കു കാലം
സിപിഎമ്മിൽ വിഭാഗീയതയുടെ കാലത്തായിരുന്നു കൊഴിഞ്ഞുപോക്ക്. അതേ അവസ്ഥ തന്നെ ഇന്നു സിപിഐയും നേരിടുന്നു.
രണ്ടിടത്തും പാർട്ടി സമ്മേളനങ്ങളിലെ വെട്ടി നിരത്തലും സംഘടനാ നടപടികളുമാണു കൂറുമാറ്റത്തിനു കാരണം.മുന്നണിയുടെ പ്രവർത്തനത്തെ ഇൗ കൂടുമാറ്റം തെല്ലൊന്നുമല്ല കുഴപ്പത്തിലാക്കുന്നത്. കൊച്ചിയിലും വൈപ്പിനിലും എൽഡിഎഫിന്റെ ഒന്നിച്ചുള്ള പ്രവർത്തനം ഇല്ല.
മുന്നണി തീരുമാനിക്കുന്ന പരിപാടികൾ തന്നെ രണ്ടായി നടത്തുന്നു.
ഇരു പാർട്ടികളും ഒന്നിച്ചു നടത്തിയിരുന്ന മട്ടാഞ്ചേരി രക്തസാക്ഷി അനുസ്മരണം പോലെയുള്ള പരിപാടികൾ പോലും രണ്ടായാണു നടക്കുന്നത്. വൈപ്പിനിൽ മിക്കവാറും സഹകരണ ബാങ്കുകൾ സിപിഐ – കോൺഗ്രസ് സഖ്യത്തിന്റെ ഭരണത്തിലാണ്.
നേരത്തേ, ഇവയെല്ലാം സിപിഎം– സിപിഐ സഖ്യത്തിന്റേതായിരുന്നു.
ബാങ്ക് തിരഞ്ഞെടുപ്പുകൾ മിക്കപ്പോഴും കനത്ത സംഘർഷത്തിലാണ് നടത്തുന്നത്. തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് ഇതേ സംഘർഷ സാഹചര്യമാണു പറവൂരും മറ്റു സ്ഥലങ്ങളിലും മുന്നണി നേരിടുന്നത്.
പറവൂരിൽ പാർട്ടി വിട്ടത് 2 പേർ മാത്രം: സിപിഐ മണ്ഡലം സെക്രട്ടറി
പറവൂർ∙ പറവൂരിൽ സിപിഐയിൽ നിന്നു നൂറോളം പേർ അംഗത്വം ഉപേക്ഷിച്ചു സിപിഎമ്മിൽ ചേർന്നെന്ന പ്രചാരണം ശരിയല്ലെന്നു സിപിഐ പറവൂർ മണ്ഡലം സെക്രട്ടറി എ.എം.ഇസ്മായിൽ അറിയിച്ചു.
27 പേരെയാണ് സിപിഎം ജില്ലാ സെക്രട്ടറി മാലയിട്ടു സ്വീകരിച്ചത്. അതിൽ 2 പേർ മാത്രമാണു സിപിഐയുടെ അംഗങ്ങൾ.
14 പേരെ ആർക്കും അറിയില്ല. പാർട്ടി നടപടിയെടുത്തു പുറത്താക്കിയവരും പാർട്ടിയിൽ ദീർഘകാലമായി പ്രവർത്തിക്കാത്തവരുമാണ് ബാക്കിയുള്ളവർ.
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമാ ശിവശങ്കരനും പുറത്താക്കപ്പെട്ടതാണ്. കെ.വി.
രവീന്ദ്രൻ കളമശേരി മണ്ഡലം കമ്മിറ്റി അംഗമാണെന്നും ഇസ്മായിൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]