കളമശേരി ∙ ഹിദായത്ത് നഗറിൽ എച്ച്എംടി ഭൂമിയിലെ കളിക്കളത്തിനു മധ്യത്തിൽ വലിയ ഗർത്തം രൂപപ്പെട്ടു. കുട്ടികൾ കളിക്കുന്ന മൈതാനത്ത് ഇന്നലെ രാവിലെയാണു ഗർത്തം പ്രത്യക്ഷപ്പെട്ടത്. തലേദിവസം വൈകിട്ടും കുട്ടികൾ ഫുട്ബോളും ക്രിക്കറ്റും കളിച്ചിരുന്നതാണ്.
ഇവിടെ ഡ്രൈവിങ് പരിശീലനവും നടന്നിരുന്നു. ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായത്. 2 മീറ്ററിലേറെ ആഴത്തിലണു ഗർത്തം രൂപപ്പെട്ടത്.
ഗർത്തമുണ്ടായ ഭുമിക്കടിയിൽ നിറയെ പ്ലാസ്റ്റിക് മാലിന്യമാണ്.വർഷങ്ങൾക്കു മുൻപ് നഗരസഭാ പ്രദേശത്തെ റോഡുകളിൽ നിന്നു ശേഖരിച്ച മാലിന്യം ഈ പ്രദേശത്തു കുഴിയെടുത്തു മൂടിയിരുന്നു.
അവയ്ക്കു മേൽ മണ്ണുനിരത്തിയാണു കളിക്കളം ഉണ്ടാക്കിയിരുന്നതെന്നു പറയുന്നു. ഇവിടെ കിണർ ഉണ്ടായിരുന്നോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.അപകട
മുന്നറിയിപ്പിനായി നാട്ടുകാർ പച്ചിലക്കമ്പുകളും തടിക്കഷണങ്ങളും വച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]