മൂവാറ്റുപുഴ ∙ നഗര റോഡ് വികസനത്തിന്റെ ഭാഗമായി എംസി റോഡ് അടച്ചിട്ടപ്പോൾ പകരം ഗതാഗതം വഴിതിരിച്ചു വിട്ട നഗരത്തിലെ എല്ലാ റോഡുകളും തകർന്നു.
കിഴക്കേക്കര – അടുപ്പറമ്പ് റോഡ്, എവറസ്റ്റ് കവല – മാർക്കറ്റ് റോഡ്, ഇഇസി മാർക്കറ്റ് – കീച്ചേരിപ്പടി റോഡ്, കീച്ചേരിപ്പടി – വൺവേ ജംക്ഷൻ റോഡ്, കച്ചേരിത്താഴം – കാവുംപടി റോഡ്, ജനതാ റോഡ്, കവിത റോഡ് എന്നിവ പൂർണമായും തകർന്ന നിലയിലാണ്. വാഹന ഗതാഗതം സാധ്യമല്ലാത്ത വിധമാണ് പല റോഡുകളിലും തകർന്നു കിടക്കുന്നത്.
ഈ റോഡുകൾ എല്ലാം കെആർഎഫ്ബി തന്നെ അറ്റകുറ്റപ്പണി നടത്തി ടാറിങ് നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
രാത്രി ഈ റോഡുകളിലൂടെ എത്തുന്നവർ അപകടത്തിലാകാനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്. റോഡിൽ കിടങ്ങ് പോലുള്ള കുഴികളാണു പല സ്ഥലത്തും രൂപപ്പെട്ടിരിക്കുന്നത്.
വെള്ളം നിറഞ്ഞു കിടക്കുന്ന കുഴികൾ തിരിച്ചറിയാതെ ഒട്ടേറെ ഇരുചക്ര വാഹന യാത്രികർക്കാണ് അപകടത്തിൽ പരുക്കേറ്റത്. പ്രതിഷേധങ്ങൾ ഉയരുമ്പോൾ കുറച്ച് മെറ്റലും മണ്ണും കൊണ്ടുവന്നിട്ട് താൽക്കാലികമായി കുഴി മൂടും എങ്കിലും മണിക്കൂറുകൾക്കുള്ളിൽ കുഴി വീണ്ടും രൂപപ്പെടും.നഗരത്തിലൂടെ കടന്നുപോകുന്ന എംസി റോഡിലും ദേശീയ പാതയിലും റോഡ് നവീകരണം നടക്കുന്നതിന്റെ പേരിൽ അറ്റകുറ്റപ്പണികൾ പോലും നടത്താതെ കുഴി നിറഞ്ഞു കിടക്കുന്നതിനിടെയാണു ഇട
റോഡുകളും തകർന്നിരിക്കുന്നത്.
4 ദിവസം വേണ്ടിടത്ത് 1 മാസം
മൂവാറ്റുപുഴ∙ കാവുംപടി റോഡിനു കുറുകെ കാന നിർമാണം നടക്കുന്നതിനാൽ കച്ചേരിത്താഴത്തു നിന്നു കാവുംപടി റോഡിലേക്കുള്ള പ്രവേശനം തടഞ്ഞിട്ട് ആഴ്ചകളായി. റോഡിന്റെ മറുവശത്ത് പ്രീ കാസ്റ്റ് കാന സ്ഥാപിച്ചതു പോലും ഇവിടെയും സ്ഥാപിച്ചിരുന്നെങ്കിൽ 4 ദിവസം കൊണ്ടു പൂർത്തിയാകേണ്ട
ജോലികളാണ് നീണ്ടു പോകുന്നത്. പ്രീ കാസ്റ്റ് കാന സ്ഥാപിച്ചിരുന്നെങ്കിൽ 4 ദിവസം കൊണ്ടു കാന നിർമാണം പൂർത്തിയാക്കി കുഴി മൂടാമായിരുന്നു എന്നാണ് എൻജിനീയർമാർ ഉൾപ്പെടെ പറയുന്നത്.
നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാതിരിക്കാൻ വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരുന്ന റോഡിലേക്കുള്ള പ്രവേശനമാണ് ആഴ്ചകളായി തടഞ്ഞിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]