കുണ്ടന്നൂർ ∙ മേൽപാലത്തിൽ തകരാറിലായ വഴിവിളക്കുകൾ നന്നാക്കാൻ നടപടിയില്ല. 8 മാസമായി ഈ നില തുടരുന്നു.
രാത്രിയാത്രികർ ഏറെ കഷ്ടപ്പെടുന്നു. പരസ്യ ബോർഡുകളിലെ വെളിച്ചത്തിലാണു ജംക്ഷൻ.
മരട് ഭാഗത്തുനിന്ന് സ്ലിപ് റോഡിലൂടെ കയറി വരുന്ന വാഹനങ്ങളെ പാലം ഇറങ്ങി വരുന്ന വാഹനങ്ങൾക്കു കാണാനാകില്ല. അപകടസാധ്യത കൂടുതലാണ്.
അടിപ്പാതയിൽ വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സ്ഥിതിയാണ്.
ഇരുട്ടിൽ അടിപ്പാത തിരിച്ചറിയാനാവുന്നില്ലെന്നും ഡ്രൈവർമാർ പറയുന്നു. സിഗ്നൽ ലൈറ്റുകളും നോക്കുകുത്തിയാണ്.
പാലത്തിൽ വാഹനങ്ങൾ ഇടിച്ചാണ് വിളക്കുകൾ നിരന്തരം തകരാറിൽ ആകുന്നത്. പലപ്രാവശ്യം നന്നാക്കിയെങ്കിലും തകരാറിലാകുന്നത് പതിവാണ്.
വൈദ്യുതി ബില്ല് അടക്കുന്നത് മരട് നഗരസഭയാണെങ്കിലും പരിപാലന ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ഇതുവരെ നഗരസഭയ്ക്കു കൈമാറിയിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]