ഉൗരമന ∙ ശിവലി– കായനാട് റോഡിനു കുറുകെയുള്ള ചെറുകിട ജലസേചന പദ്ധതിയുടെ നീർപ്പാലത്തിൽ വാഹനം തട്ടിയതു മൂലം ബലക്ഷയം.
ശിവലി ജംക്ഷനു സമീപത്തു കൂടി 1,2 വാർഡുകളിലെ കൃഷിയിടങ്ങളിലേക്കു വെള്ളം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി 1979ൽ പൂർത്തിയാക്കിയതാണു നീർപ്പാലം. പുഴയിൽ തച്ചുകുഴി ഭാഗത്തു നിന്നു പമ്പ് ചെയ്യുന്ന വെള്ളം തൊണ്ടൂർ പാലത്തിനു സമീപം വരെ എത്തുന്നതാണു വിതരണ ലൈൻ.
റോഡിനു കുറുകെ 13 അടിയോളം ഉയരത്തിലാണു നീർപ്പാലം കടന്നു പോകുന്നത്.
ഇന്നലെ പുലർച്ചെ ഒരു മണിക്കു ശേഷം ഇതുവഴി എത്തിയ കണ്ടെയ്നർ ലോറി തട്ടിയതാണു നീർപ്പാലം തകരാൻ കാരണം. ശബ്ദം കേട്ടു സമീപവാസികൾ ഉണർന്നപ്പോഴേയ്ക്കും ലോറി തിരികെ പോയി.
കോൺക്രീറ്റ് പാത്തികൾ തമ്മിൽ യോജിപ്പിച്ചാണു പാലം പൂർത്തിയാക്കിയിരിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ നീർപ്പാലം കാലിൽ നിന്നു തെന്നി കോൺക്രീറ്റ് പാത്തികൾക്കും ഇളക്കം ഉണ്ടായിട്ടുണ്ട്.
കാലിനും ഇളക്കമുള്ളതായി നാട്ടുകാർ പറഞ്ഞു. ചോർച്ചയും രൂപപ്പെട്ടു.
മഴക്കാലത്തിനു ശേഷം പമ്പിങ് ആരംഭിക്കണമെങ്കിൽ അറ്റകുറ്റപ്പണി വേണ്ടി വരും. മൂവാറ്റുപുഴയിൽ റോഡ് നിർമാണം മൂലം മാറാടി,കായനാട്, ഉൗരമന വഴി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]