പിറവം∙കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു ബസുകൾ മറ്റു ഡിപ്പോകളിലേക്കു കൊണ്ടുപോകുന്നതു മൂലമുള്ള പ്രതിസന്ധിക്കിടെ ഇവിടെ നിന്നു ലാഭകരമായി സർവീസ് നടത്തിയിരുന്ന കുട്ടി ബസും മറ്റൊരു ഡിപ്പോയിലേക്കു കൊണ്ടുപോയി. ഓണക്കൂർ ചിന്മയ സർവകലാശാല, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, കോലഞ്ചേരി എന്നിവിടങ്ങളിലേക്കെല്ലാം സർവീസ് നടത്തിയിരുന്ന ബസാണ് അടുത്തയിടെ കടത്തിയത്.
22 സീറ്റുകളുള്ള നീളം കുറഞ്ഞ ബസ് ആയിരുന്നതിനാൽ ഇടറോഡുകളിലൂടെ ഉള്ള സർവീസിന് പ്രയോജനകരമായിരുന്നു. ചിന്മയ സർവകലാശാലയിലേക്കു ബസ് സർവീസ് ഇല്ലാത്തതു മൂലം യാത്രാക്ലേശം രൂക്ഷമാണെന്ന പരാതി ശക്തമാണ്.
15 വർഷം മുൻപു ഡിപ്പോയിലെ ആരംഭ ഘട്ടത്തിൽ ഉണ്ടായിരുന്ന പല ദീർഘദൂര സർവീസുകളും നിർത്തലാക്കുകയോ മറ്റു ഡിപ്പോകളിലേക്കു വിട്ടു നൽകുകയോ ചെയ്തതായി യാത്രക്കാർ പറഞ്ഞു.ബെംഗളൂരു, സുൽത്താൻ ബത്തേരി, കണ്ണൂർ പറശ്ശിനിക്കടവ്, രാമമംഗലം–ഗുരുവായൂർ, മൂവാറ്റുപുഴ– കോഴിക്കോട് തുടങ്ങിയ സർവീസുകളെല്ലാം നിർത്തലാക്കിയവയുടെ പട്ടികയിൽ ഉണ്ട്. ഇൗ റൂട്ടുകളിൽ ഉണ്ടായിരുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് ഏറ്റെടുത്തതോടെ പിറവം വഴി കടന്നു പോയിരുന്ന സ്വകാര്യ ദീർഘദൂര സർവീസുകളെല്ലാം നിലച്ചു.
പല ഡിപ്പോകളും പുതിയ റൂട്ടുകളും ബസുകളുമായി മുന്നേറുമ്പോഴാണു സ്ഥല സൗകര്യങ്ങളുടെ കാര്യത്തിൽ ജില്ലയിൽ 2ാം സ്ഥാനത്തുള്ള പിറവം ഡിപ്പോയോട് ഉള്ള അവഗണന.
3 ഏക്കറോളം സ്ഥലത്താണു ഡിപ്പോ സ്ഥിതി ചെയ്യുന്നത്. പുലർച്ചെ ചെയിൻ സർവീസും മറ്റുമായി വിവിധ കേന്ദ്രങ്ങളിലേക്കു പുറപ്പെടുന്ന ബസുകൾ വൈകിട്ട് തിരികെ എത്തി പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണം മാത്രമാണ് ഇപ്പോഴുള്ളത്.
ഡീസൽ ബങ്ക് ഉൾപ്പെടെ സൗകര്യങ്ങൾ ഒന്നും ഇല്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]